രണ്ടായിരം കുടുംബങ്ങള്‍ക്കു കുടിവെള്ളം മുട്ടി
ഇരിക്കൂര്‍:പഴശ്ശി അണക്കെട്ടിനു സമീപപ്രദേശങ്ങളിലെ കിണറുകള്‍ വറ്റിവരണ്ടു. ഇതോടെ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്കു കുടിവെള്ളമില്ലാതെയായി.
കഴിഞ്ഞ നവംബര്‍ മുതല്‍ പഴശ്ശി റിസര്‍വോയറിലെ മുഴുവന്‍ഷട്ടറുകളും അടച്ച് ജലം സംഭരിക്കാന്‍ തുടങ്ങിയതോടെ പുഴയിലെ നീരൊഴുക്കും നിലച്ചിരുന്നു. പുഴയില്‍ ചിലയിടങ്ങളില്‍ ചെറുവെള്ളക്കെട്ടുണ്ടായിരുന്നത് കനത്ത വേനല്‍ ചൂടില്‍ വറ്റി. ഇതോടെ അണക്കെട്ടിന്റെ താഴ്ന്നഭാഗത്തുള്ള നിരവധി പ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയിലായി.
അണക്കെട്ടിന്റെ താഴ്ന്നഭാഗത്തുള്ള കുയിലൂര്‍, കൊക്കോളി അമ്പലം, അനന്തന്‍ കടവ്, പെരുമണ്ണ്, പെടയങ്കോട്, മുള്ളും, മണ്ണൂര്‍, പെരിയച്ചൂര്‍, പൊറോറ തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളിലേക്കുള്ള മുഴുവന്‍ ജലസ്രോതസുകളും വറ്റി വരണ്ടതോടെ ഈ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കയാണ്. ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടായിരത്തിലധികം കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്.
റവന്യു അധികൃതര്‍ ഓണത്തിന് രണ്ട് ദിവസം മുന്‍പ് ടാങ്കര്‍ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്തിരുന്നെങ്കിലും പിന്നീട് വാഹനമില്ലെന്ന കാരണത്താല്‍ അതും നിലച്ചു. ഈ മേഖലയിലെ പൊതുകിണറുകള്‍ നാട്ടുകാര്‍ സംഘടിച്ച് ശുചീകരിച്ചെങ്കിലും ഇവിടെ നിന്നും ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നില്ല.
കുയിലൂര്‍ പെരുമണ്ണ് ' പെടയങ്കോട് മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കന്നതിന് പുതിയൊരു കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി മാസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാതയോരങ്ങളിന്‍ അയ്യായിരം ലിറ്റര്‍ ശേഷിയുള്ള കിയോസ് ക്കുകള്‍ സ്ഥാപിച്ചെങ്കിലും അതുവഴിയും കുടിവെള്ളമെത്തുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."