പൊയ്യ ചക്ക സംസ്‌കരണ ഫാക്ടറി ഉല്‍പാദനം പുനരാരംഭിക്കുന്നു
മാള: പൊയ്യ ചക്ക സംസ്‌കരണ ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. ചക്ക ലഭിക്കാതെ വന്നതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം മുടങ്ങി കിടക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ എം.എല്‍.എ വി.ആര്‍ സുനില്‍ കുമാര്‍ ഫാക്ടറി സന്ദര്‍ശിക്കുകയും ചക്ക സംഭരണം പ്രാദേശിക തലത്തില്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
ക്വട്ടേഷന്‍ എടുത്തവര്‍ ചക്ക എത്തിക്കാതെ വന്നപ്പോഴാണ് ചക്ക ലഭിക്കാതെ വന്നത്. അടിയന്തര നടപടി എടുത്ത് ചക്ക സംഭരിച്ച് പ്രവര്‍ത്തനം നടത്തേണ്ട ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചക്കെതിരേ എം.എല്‍.എ കടുത്തഭാഷയില്‍ പ്രതികരിച്ചിരുന്നു.
തിരുവനന്തപുരത്തെ സ്ഥാപനത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ അടിയന്തരമായി വിളിച്ചുവരുത്തിയാണ് മീറ്റിങ് നടത്തിയത്. ചക്ക നേരിട്ട് വാങ്ങാനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി പൊയ്യ ഫാക്ടറിയുടെ തനത് അക്കൗണ്ടിലേക്കു റിവോള്‍വിങ്ങ് തുക അനുവദിപ്പിക്കുകയും ചെയ്തു.
ഫാക്ടറി പരിശോധിക്കുകയും ഹൈജീനിക് സ്ഥാപനമായി മാറ്റുന്നതിന് പോരായ്മ ആയി കണ്ട ചുമരുകളിലെ തുറന്ന വെന്റിലേഷന്‍ അടിയന്തരമായി ഗ്ലാസ് ഉപയോഗിച്ച് അടക്കാന്‍ തീരുമാനിച്ചു. റൂഫ് തകിട് ഷീറ്റായത് കാരണം മാറാലയും ഉണ്ടാകുന്നതും പ്രാണികളും മറ്റും ഉള്ളിലേക്ക് കടക്കുന്നത് തടയുന്ന വിധത്തില്‍ പോളിമര്‍ ഷീറ്റ് ഉപയോഗിച്ചു കണ്‍സീല്‍ ചെയ്യാനും തീരുമാനമെടുത്തു.
നാട്ടില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് പാകമാകാത്ത കൊത്ത ചക്കകളാണ് കൂടുതല്‍ പോകുന്നത്. പൊയ്യ ചക്ക ഫാക്ടറിയില്‍ പാകമായ ചക്കയില്‍ നിന്നാണ് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് അടുത്ത സീസണ്‍ ആകുമ്പോഴേക്കും കൊത്ത ചക്കയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യകൂടി ഇവിടെ നടപ്പാക്കാനുള്ള നടപടികള്‍ എടുക്കണം എന്നുകൂടി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറോട് എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."