HOME
DETAILS

കൊന്നാലത്ത് മുഹമ്മദ് മാസ്റ്റര്‍: ആയിരങ്ങള്‍ക്ക് അലിഫിന്‍ മധുരം പകര്‍ന്ന കൈയെഴുത്തുകാരന്‍

  
backup
April 29 2017 | 22:04 PM

%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b8



അരീക്കോട്: ലക്ഷക്കണക്കിനു കുരുന്നുകള്‍ക്ക് അക്ഷരക്കൂട്ടുകള്‍ പകര്‍ന്ന കൈയെഴുത്തുകാരന്‍ യാത്രയായി. രണ്ടര പതിറ്റാണ്ട് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസാ പാഠപുസ്തകങ്ങള്‍ക്കു സ്വന്തം കൈപ്പട സമ്മാനിച്ച ആത്മനിര്‍വൃതിയിലാണ് കൊന്നാലത്ത് മുഹമ്മദ് മാസ്റ്ററുടെ വിടപറയല്‍.
അച്ചടി ലിപി സജീവമാകുന്നതിനു മുന്‍പു ഹിജ്‌റ അഞ്ചാം നൂറ്റാണ്ടോടെ സജീവമായ പഴയ കൂഫി രീതിയിലായിരുന്നു കെ.സി എഴുതിയിരുന്നത്. മുളത്തണ്ടില്‍ തുടങ്ങി അശോക പേനകളും പിന്നീട് ഫൗണ്ടന്‍ പേനയില്‍നിന്നു ഹീറോ പേനയിലേക്കും അദ്ദേഹം എഴുത്തിനെ മാറ്റി. മദ്‌റസാ പുസ്തകള്‍ക്കു പുറമേ മുസ്ഹഫുകള്‍, ദര്‍സ് കിതാബുകളായ അല്‍ഫിയ, ഖുതുബുല്‍ മജ്മൂഅ, പത്തുകിതാബ്, മൗലിദ് ഏടുകള്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ അരീക്കോട് പത്തനാപുരത്തെ കൊന്നാലത്ത് വീട്ടില്‍നിന്ന് എഴുതി ലോകത്തിന്റെ വിവിധ കോണുകളിലേക്കെത്തിച്ചു. തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍, സി.എച്ച് പ്രസ് എന്നീ കേന്ദ്രങ്ങളില്‍നിന്ന് അറബി മലയാള കൃതികള്‍ വെളിച്ചം കാണണമെങ്കില്‍ മുഹമ്മദ് മാസ്റ്റര്‍ കൈവയ്ക്കണമെന്നായി.
അമ്മാവന്മാരില്‍നിന്നു പകര്‍ന്നുകിട്ടിയ കൈയെഴുത്ത് മദ്‌റസയിലെ പാഠപുസ്തകങ്ങളിലേക്കെത്തുന്നതു മൂസ മുസ്‌ലിയാര്‍ സമസ്ത കേരള ഇസ്‌ലാംമത വിദ്യഭ്യാസ ബോര്‍ഡിന്റെ മാനേജറായിരിക്കുമ്പോഴാണ്. 16 വര്‍ഷംമുന്‍പു പിടിപെട്ട കാന്‍സറിനെ തുടര്‍ന്നും വിശ്രമമില്ലാതെ എഴുത്തും അധ്യാപനവുമായി പ്രവര്‍ത്തനരംഗത്ത് അദ്ദേഹം തിളങ്ങിനിന്നു. പ്രതിഫലമായിരുന്നില്ല, താനെഴുതിയ പാഠപുസ്തകങ്ങളുമായി മദ്‌റസയിലെത്തി അറിവ് നുകരുന്ന വിദ്യാര്‍ഥികളുടെ പ്രാര്‍ഥനയായിരുന്നു വലിയ ആഗ്രഹമായി അടുപ്പക്കാരോടെല്ലാം ഇദ്ദേഹം പങ്കുവച്ചത്.
1965 ജൂണ്‍ 20ന് കൊന്നാലത്ത് ഉമ്മര്‍-ഫാത്വിമ ദമ്പതികളുടെ മകനായാണ് ജനനം. ലക്ഷക്കണക്കിന് പിഞ്ചോമനകള്‍ക്ക് നേരറിവ് പകര്‍ന്ന ഈ കൈയെഴുത്തുകാരന്‍ വിടപറയുമ്പോള്‍ നാഥനില്‍ കരമുയര്‍ത്തി മദ്‌റസകളുടെ അകത്തളങ്ങളില്‍ പ്രാര്‍ഥനാ മുഖരിതമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago