HOME
DETAILS
MAL
ഐ.എന്‍.എല്‍ ദേശീയ എക്സിക്യൂട്ടീവ് നീലേശ്വരത്ത്
backup
April 29 2017 | 23:04 PM
കാസര്‍കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐ.എന്‍.എല്‍) ദേശീയ എക്സിക്യൂട്ടീവ് മീറ്റ് ഇന്നും നാളെയുമായി നീലേശ്വരം നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.
12 സംസ്ഥാനങ്ങളില്‍ നിന്നായി 40 പ്രതിനിധികള്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. കേന്ദ്ര ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ എങ്ങനെ ചെറുക്കുമെന്നത് സംബന്ധിച്ച് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന വര്‍ഗീയപ്രീണന പ്രവര്‍ത്തനത്തെ കുറിച്ച് മീറ്റില്‍ ചര്‍ച്ച ചെയ്യും.
ഐ.എന്‍.എല്‍ അഖിലേന്ത്യാ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍,സംസ്ഥാന സെക്രട്ടറി എം.എം ലത്തീഫ്, വൈസ് പ്രസിഡന്റ് കെ.എസ് ഫക്രുദ്ദീന്‍, സെക്രട്ടേറിയറ്റംഗം മൊയ്തീന് കുഞ്ഞി കളനാട്, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."