യു.എ.ഇയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി
ദുബൈ: യു.എ.ഇയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം ഒരു മാസത്തേക്കു നീട്ടി. തിങ്കളാഴ്ച സമയം അവസാനിക്കാനിരിക്കെയാണ് നടപടി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെതാണ് തീരുമാനം. യു.എ.ഇ ഔദ്യോഗിക വാര്‍ത്താഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇ റസിഡന്‍സി വിസയുള്ളവര്‍ക്ക് അബൂദബി, അല്‍ഐന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ നിര്‍ബന്ധിത ഐ.സി.എ ട്രാവല്‍ പെര്‍മിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഐ.സി.എ അനുമതി ലഭിക്കാത്തതിനാല്‍ മടക്കയാത്ര വൈകുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്.
പുതുക്കിയ യാത്രാനിയമങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വിമാനക്കമ്പനികള്‍ക്ക് അയച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ), ടര്‍ക്കിഷ് എയര്‍ലൈന്‍, മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍ എന്നിവയുടെ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. അംഗീകൃത ലബോറട്ടറിയില്‍ നിന്നുള്ള കൊവിഡ് പരിശോധന ഫലം വേണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."