പ്രളയഫണ്ട് തട്ടിപ്പ്: സി.പി.എം നേതാവ് അന്‍വറിന് ജാമ്യം
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാംപ്രതിയായ സി.പി.എം നേതാവ് എം.എം അന്‍വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം അനുവദിച്ചത്. അന്‍വറും ഭാര്യ കൗലത്തും കേസില്‍ പ്രതികളാണ്.
ഇരുവരും മുന്‍പ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന് മുന്പകെ ഹാജരായെങ്കിലും ഹൈക്കോടതി നിര്‍ദേശപ്രകാരം കൗലത്തിന് വിചാരണ കോടതി ജാമ്യം അനുവദിക്കുകയും അന്‍വറിനെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ജൂണ്‍ 24നാണ് അന്‍വര്‍ റിമാന്‍ഡിലായത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദുമായി ചേര്‍ന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സര്‍വിസ് സഹകരണ ബാങ്ക് വഴിയായിരുന്നു തട്ടിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."