മുണ്ടൂര്‍ മംഗലാംകുന്ന് പാത നവീകരണം ആദ്യഘട്ടം പൂര്‍ത്തിയായി
ശ്രീകൃഷ്ണപുരം:മുണ്ടൂര്മംഗലാംകുന്നു പാത നവീകരണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. 13 കിലോമീറ്റര്‍ ദൂരം 13.5കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. ബി. എം.ആന്‍ഡ് ബി. സി സ്കീം പ്രകാരം ആണ് റോഡിന്റെ നവീകരണം. ആദ്യ ഘട്ടം ബി. എം സ്കീം പൂര്‍ത്തീകരിച്ചു.
ഇനി ബി.സി പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും. പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ നാലു വരി പാതയുടെ നവീകരണം നടക്കുന്നതിനാലും മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ഗതാഗത കുരുക്കും കാരണം മുണ്ടൂര്‍ ചെര്‍പ്പുളശേരി പാതയില്‍ വാഹനങ്ങളുടെ എണ്ണം കൂടി യിരിക്കുകയാണ്. ഈ സംസ്ഥാന പാതയിലെ ജംഗ്ഷനുകളില്‍ എല്ലാം ഗതാഗത കുരുക്ക് അനുഭവേപ്പെടുന്നില്ല എന്നതാണ് യാത്രക്കാര്‍ ഈ വഴി തെരഞ്ഞെടുക്കാന്‍ കാരണം.
കോഴിക്കോട് പാലക്കാട് ദേശീയ പാതയുടെ സമാന്തര പാത കൂടി ആണ് മുണ്ടൂര്‍ ചെര്‍പ്പുളശേരി പാത. കടമ്പഴിപ്പുറം ചര്‍ച് മുതല്‍ ഖാദി ജംഗ്ഷന് വരെ നാലു വരി പാത യില്‍ ആണ് റോഡിന്റെ നവീകരണം. 16)മൈല്‍ ഇറക്കത്തിലെ വളവ് ഇല്ലാതാക്കാന്‍ ഒരു പുതിയ പാത കൂടി ഉണ്ടാക്കിയിട്ടുണ്ട്. ഖാദി ജംഗ്ഷനിലെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കനാല്‍ പാലം വീതി കൂട്ടല്‍ കൂടി നടക്കുന്നതോടെ ഗതാഗതം സുഗമമാകും.
പാലക്കാട് നിന്നും പെരിന്തല്‍മണ്ണയിലേക്കും, വളാഞ്ചേരിയിലേക്കും എളുപ്പമുള്ള പാത കൂടി യാണ് മുണ്ടൂര്‍ ചെര്‍പ്പുളശേരി പാത. പാലക്കാട് നിന്ന് ചെര്‍പ്പുളശേരി വഴി കോഴിക്കോട്ടേക്ക് കെ. എസ്. ആര്. സി സര്‍വീസ് ആരംഭിക്കണം എന്ന ആവശ്യം ശക്തിപെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."