സഊദിയിൽ പെട്രോൾ വില വർധിപ്പിച്ചു
റിയാദ്: സഊദിയിൽ പെട്രോൾ വിലയിൽ വർധനവ് വരുത്തിയതായി സഊദി ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോ അറിയിച്ചു. 91 ഇനം പെട്രോളിന് 1.29 റിയാലിൽ നിന്നും 1.43 ആക്കിയും 95 ഇനത്തിന് 1.44 റിയാലിൽ നിന്നും 1.60 റിയാലുമാക്കിയുമാണ് ഉയര്‍ത്തിയത്. പുതിയ വില ചൊവ്വാഴ്ച മുതൽ നിലവിൽ വന്നു.
#SaudiArabia has increased fuel prices as gasoline 91 will be priced at SR1.43 per liter from SR1.29, while gasoline 95 will be priced at SR1.60 per liter from SR1.44. https://t.co/oXQugiDhEF
— Saudi Gazette (@Saudi_Gazette) August 10, 2020
ഓരോ മാസത്തിലും അന്താരാഷ്ട്ര വിലക്കനുസരിച്ചാണ് സഊദിയിൽ ഇപ്പോള്‍ എണ്ണ വിലയില്‍ മാറ്റം വരുത്തുന്നത്. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ പ്രാദേശിക വിപണിയിൽ വില വർധിപ്പിച്ചത്. ഇനി അടുത്ത മാസം പത്തിനായിരിക്കും അടുത്ത പുതിയ വില നിശ്ചയിക്കുക.
ഡീസലിന് 52 ഹലാലയാണ് ലിറ്റര്‍ വില. മണ്ണെണ്ണക്ക് 70 ഹലാലയും പാചക വാതകം ലിറ്ററിന് 75 ഹലാലയുമാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."