കടലാസ് വില കുതിക്കുന്നു മെയ് മൂന്നിന് അച്ചടി ബന്ദ്
കൊച്ചി:കടലാസ് വില വര്‍ധന തടയണമെന്നാവശ്യപ്പെട്ട് മെയ് മൂന്നിന് കേരളത്തില്‍ അച്ചടി ബന്ദും കലക്ടറേറ്റ് ധര്‍ണയും സംഘടിപ്പിക്കുന്നു.
പേപ്പര്‍ മില്ലുകള്‍ കടലാസിന്റെ വില അടിക്കടി വര്‍ധിപ്പിക്കുകയാണ്. ഈ നടപടിയില്‍ പ്രതിഷേധിച്ച് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമരപരിപാടിയില്‍ പ്രസ് ഉടമകളും കുടുംബാംഗങ്ങളും ജീവനക്കാരും പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. അമിത വില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ പ്രസുകള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ കടലാസിന് 25% ത്തിലേറെ വില വര്‍ധിച്ചു. കളര്‍ പേപ്പര്‍ കിട്ടാത്ത അവസ്ഥയുമുണ്ട്.
സംസ്ഥാനത്ത് കടലാസ് ഉല്‍പാദനം നാമമാത്രമായതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പേപ്പര്‍മില്ലുകളെയാണ് ആശ്രയിക്കുന്നത്. ഇവയാകട്ടെ ആഴ്ചതോറും വില വര്‍ധിപ്പിക്കുകയാണ്. ദീര്‍ഘകാല കരാര്‍ എടുത്ത പ്രസുകളെ ഇത് സാരമായ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിടുന്നത്.
എറണാകുളം കലക്ടറേറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ ഡോ.സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.എം ഹസൈനാര്‍, സെക്രട്ടറി സാനു.പി.ചെല്ലപ്പന്‍, ട്രഷറര്‍ എം.ആര്‍ പ്രവീണ്‍ കുമാര്‍, കണ്‍വീനര്‍ ഇ.വി രാജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."