HOME
DETAILS

അവഗണിക്കപ്പെടുന്ന ലൈംഗികാരോഗ്യം

  
backup
August 11 2020 | 00:08 AM

sex-health-877629-2020

 


മനുഷ്യന്റെ (പുരുഷനും സ്ത്രീക്കും) നിലനില്‍പ്പിന് അടിസ്ഥാന പ്രക്രിയകളില്‍ ഒന്നാണ് ലൈംഗികത. ജൈവ ഉല്‍പ്പത്തിക്ക് ശേഷം ജീവന്റെ പ്രജനനത്തിന് ഇത് അത്യന്താപേക്ഷിതമായി. ഒരു സമൂഹമായും സംസ്‌കാരമായും മനുഷ്യന്‍ പരിണമിച്ചപ്പോള്‍ ലൈംഗികതയുടെ സ്ഥാനം സ്വകാര്യതയിലെ അമൂല്യ അനുഭൂതിയായി തുടര്‍ന്നു. വിക്ടോറിയന്‍ കാലഘട്ടത്തിലെ ആശയക്കുഴപ്പങ്ങള്‍ക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തുടങ്ങിയ 'ലൈംഗിക വിപ്ലവം' അവസാനപാദം ആയപ്പോഴേക്കും അതിന്റെ പാരമ്യതയില്‍ എത്തി. കൗമാരക്കാരന്റെ പവിത്രതയെ നിലനിര്‍ത്താന്‍ ലോഹം കൊണ്ടുള്ള ലിംഗ കവചങ്ങള്‍ സാര്‍വത്രികമായിരുന്ന നാടുകളില്‍ നഗ്നത ആഘോഷമാക്കപ്പെട്ടു. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ലിബിഡോ സിദ്ധാന്തങ്ങള്‍ ലൈംഗിക മുന്നേറ്റങ്ങള്‍ക്ക് സൈദ്ധാന്തിക, ശാസ്ത്രീയ അടിത്തറകള്‍ വാങ്ങിയപ്പോള്‍ ബഹുജന ദൃശ്യ, ശ്രാവ്യ മീഡിയകള്‍ അതിന്റെ കുഴലൂത്തുകാരായി. ആഗോളവല്‍ക്കരണത്തിലൂടെ സംസ്‌കാരങ്ങളുടെ കൈമാറ്റവും അധിനിവേശവും യാഥാര്‍ഥ്യമായപ്പോള്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യതിരിക്തത അപ്രത്യക്ഷമായിത്തുടങ്ങി. ഇന്റര്‍നെറ്റ് തീര്‍ത്ത ഡാറ്റാ വിപ്ലവത്തിലൂടെ ലൈംഗികാനന്ദം ദരിദ്ര രാഷ്ട്രങ്ങളിലെ കിടപ്പറകളില്‍ പോലും ഒരു വിരല്‍ സ്പര്‍ശത്തിന്റെ അകലം മാത്രമായി.


കാലത്തിന്റെ പരിവര്‍ത്തനങ്ങള്‍ക്കിടയില്‍ മാറ്റങ്ങളെ ഭയപ്പാടോടെ നോക്കിക്കൊണ്ടിരുന്ന തലമുറക്കും പ്രായമായി. മാറിയ സാഹചര്യമാണ് ഉത്തമ കാലഘട്ടമെന്ന് ഹൃദയം തൊട്ട് വിശ്വസിക്കുന്ന യുവരക്തങ്ങളിലെ യാഥാര്‍ഥ്യങ്ങള്‍ മാനസികാരോഗ്യത്തിന്റെ അളവുകോലുകളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുക. ഔദ്യോഗികവും അല്ലാത്തതുമായ ലൈംഗികവിദ്യാഭ്യാസം (ലെഃ ലറൗരമശേീി) കടമകളെയും അവകാശങ്ങളെയും കുറിച്ചുള്ള സ്വയംബോധം ഉടലെടുക്കാന്‍ കാരണമായി. സ്ത്രീലൈംഗികാവകാശങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഉണര്‍ത്തുപാട്ടായി. രതിമൂര്‍ച്ഛയും ജീ സ്‌പോട്ടുമൊക്കെ അടക്കിപ്പിടിച്ച രഹസ്യങ്ങളില്‍നിന്ന് മാഗസിനുകളിലെ കവര്‍ സ്റ്റോറികള്‍ ആയി മാറിയപ്പോള്‍ കൂടുതല്‍ അവബോധമുള്ളവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ചിറകുവിരിച്ചു. ദാമ്പത്യം ഊഷ്മളമാക്കാന്‍ ഇത് പലരെയും സഹായിച്ചു.
എന്നാല്‍, അവബോധം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഗതകാലങ്ങളില്‍ തന്നോടൊപ്പം മണ്ണടിഞ്ഞു പോകുമായിരുന്ന ലൈംഗികപ്രശ്‌നങ്ങള്‍ ചികിത്സ വേണ്ട രോഗങ്ങളായി മനസിലാക്കാന്‍ ആധുനിക സാഹചര്യം സഹായിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ പകുതിയില്‍ ലൈംഗികതയിലെ ശാസ്ത്രീയതയെ ലബോറട്ടറിയില്‍ പരീക്ഷിക്കാന്‍ മുതിര്‍ന്ന മാസ്റ്റര്‍, ജോണ്‍സണ്‍ ദ്വയത്തെ മൂല്യബോത്തിന്റെ ചാട്ടവാര്‍ കൊണ്ട് നൊമ്പരപ്പെടുത്തിയ ലോകത്ത് ദശകങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ലൈംഗികതയെ അപഗ്രഥിക്കുന്ന സെക്‌സോളജിസ്റ്റുകള്‍ പ്രതിച്ഛായ കളങ്കപ്പെട്ടവരായി തന്നെ നിലകൊണ്ടു. ഇത് വിജ്ഞാനവും കഴിവും ആര്‍ജിച്ചവരെ ഈ മേഖലയില്‍നിന്ന് പിന്തിരിപ്പിച്ചപ്പോള്‍ തകര്‍ത്താടിയത് അനേകം വ്യാജന്മാരായിരുന്നു. ഊരും പേരും ഇല്ലാത്ത ക്ലിനിക്കുകളും ചേരുവ അറിയാത്ത സ്റ്റാമിന പൊടികളുമൊക്കെ എത്രത്തോളം ആളുകള്‍ ആശ്രയിക്കുന്നു എന്നത് ദിനംപ്രതി പത്രമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളുടെ ആധിക്യം കണ്ടാലറിയാം. (സത്യസന്ധമായി സേവനം ചെയ്യുന്നവരെ വിസ്മരിക്കുന്നില്ല, അവര്‍ക്ക് അഭിവാദ്യങ്ങളും.)


യഥാര്‍ഥത്തില്‍ ലൈംഗികാരോഗ്യം അത്ര പ്രധാനമാണോ, മനുഷ്യന്റെ ദുര്‍ബല വികാരങ്ങളെ കുത്തിനോവിച്ചു സാമ്പത്തിക ചൂഷണം നടത്താനുള്ള ഒരു മാര്‍ക്കറ്റിങ് തന്ത്രമല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. അതിന് മറുപടിയായി ചൂണ്ടിക്കാണിക്കാവുന്നത് കേരളത്തിന് ഇന്ത്യയുടെ പ്രമേഹത്തിന്റെ തലസ്ഥാനം എന്ന സ്ഥാനപ്പേരാണ്. ഉയര്‍ന്നതോതിലുള്ള പ്രമേഹമുള്ളവരില്‍ പകുതിയിലേറെ പേര്‍ക്കും ഉദ്ധാരണക്കുറവ്, ആഗ്രഹത്തിലും സംതൃപ്തിയിലുമുള്ള വിവിധ പ്രശ്‌നങ്ങള്‍ മുതലായവ ഉണ്ടാകുമെന്നത് തര്‍ക്കരഹിതമായ ശാസ്ത്രസത്യം ആണെന്നിരിക്കെ കേരളത്തിലെ ലൈംഗിക പ്രശ്‌നങ്ങളുള്ളവരുടെ എണ്ണത്തെക്കുറിച്ച് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു വികസിത മേഖലയായി മാറിയ കേരളം പക്ഷേ മാനസികാരോഗ്യത്തിലും ആത്മഹത്യാ നിരക്കിലുമൊക്കെ നിരാശാജനകമായ അവസ്ഥയിലാണ്. മാനസികാസ്വാസ്ഥ്യങ്ങള്‍ ബഹുഭൂരിപക്ഷം ലൈംഗിക രോഗങ്ങളുടെയും അടിസ്ഥാന കാരണമാണ് എന്ന യാഥാര്‍ഥ്യം നമുക്കിടയില്‍ ഒട്ടനേകം അസംതൃപ്തര്‍ ഉണ്ടാകുമെന്നതിന് ചൂണ്ടുപലകയാണ്. കൊറോണ ഉളവാക്കിയ പ്രതിസന്ധി ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. ലേഖകന്റെ ക്ലിനിക്കിലെ കണക്കുകള്‍ തന്നെ തെളിവാണ്. നാം ക്ലിനിക്കില്‍ കാണുന്നത് ഐസ്ബര്‍ഗിന്റെ ഉപരിതലം മാത്രമാണ് എന്ന തത്വം മുന്‍നിര്‍ത്തി വിലയിരുത്തുമ്പോള്‍ യഥാര്‍ഥ നിരക്ക് അചിന്തനീയമാകാം. കേരളത്തില്‍ ഉയര്‍ന്നുവരുന്ന ഡിവോഴ്‌സ് നിരക്കും അസംതൃപ്തിയും അനിഷേധ്യമായ ബന്ധവുമുണ്ടാകാം. കൂടുതല്‍ പഠനം നടക്കേണ്ടിയിരിക്കുന്നു.
നമ്മുടെ നാടിന്റെ ആദര്‍ശങ്ങളിലെ നാനാത്വം, സാംസ്‌കാരികമായി ഉചിതമായ ഔദ്യോഗിക ലൈംഗികവിദ്യാഭ്യാസം ഒരുക്കുന്നതില്‍ തടസം സൃഷ്ടിക്കുമ്പോള്‍, പല സഹോദരങ്ങളും വികലമായ കാഴ്ചപ്പാടുകളുമായാണ് ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. സെക്‌സ് എജുക്കേഷന്‍ എവിടെ, ആര്, എങ്ങനെ കൊടുക്കണം എന്ന് തര്‍ക്കം മാറ്റിവച്ച് ശരിയായ വിജ്ഞാനത്തിന്റെ അഭാവം ഒന്നുകൊണ്ട് മാത്രം ദാമ്പത്യം നരകതുല്യമായവരെ ഒരു നിമിഷം കണക്കിലെടുക്കുക. വൈവാഹിക ജീവിതത്തില്‍ വര്‍ഷങ്ങളോളം തെറ്റായ രീതിയില്‍ ലൈംഗിക ബന്ധം നടത്താന്‍ ശ്രമിച്ച്, പരാജയപ്പെട്ട്, അവസാനം ഐ.വി.എഫ് പോലുള്ള പ്രക്രിയകള്‍ ചെയ്ത് സന്താനോല്‍പാദനം നടത്തേണ്ടിവരുന്ന ദമ്പതികള്‍ വിരളമല്ലെന്നത് അതിശയോക്തി കലര്‍ത്താതെ തന്നെ പറയാന്‍ സാധിക്കും. എന്നാല്‍, മെഡിക്കല്‍ കോളജുകളിലടക്കം ലൈംഗിക വൈദ്യശാസ്ത്രത്തിന് ഒരു വിഭാഗമില്ല എന്നത് ഇത്തരം രോഗികള്‍ക്ക് ആരോട് വിദഗ്ധാഭിപ്രായം തേടണം എന്നതില്‍ കനത്ത ആശയക്കുഴപ്പം ഉളവാക്കുന്നു. ഉദാഹരണത്തിന്, ഉദ്ധാരണക്കുറവ് ഉണ്ടാകുന്നത് ഉല്‍ക്കണ്ഠ കൊണ്ടാണെങ്കില്‍ മാനസികാരോഗ്യ വിദഗ്ധനെയും, ലിംഗത്തിന്റെ ജൈവികമായ പ്രശ്‌നങ്ങള്‍ മൂലമാണെങ്കില്‍ യൂറോളജിസ്റ്റിനെയും പ്രമേഹം കൊണ്ടാണെങ്കില്‍ ഡയബറ്റോളജിസ്റ്റിനെയും ആണ് കാണിക്കേണ്ടത്. ഇത് തിരിച്ചറിയാന്‍ സാധിക്കാത്ത ഒരാള്‍ ശരിയായ വിദഗ്ധനെ അല്ല കാണിച്ചതെങ്കില്‍ ചികിത്സ ഫലവത്താവണമെന്നില്ല. ഇനി എല്ലാം ശരിയാണെങ്കില്‍ പോലും ഭാര്യയുമായുള്ള ബന്ധത്തിലെ അപചയമാണ് കാരണമെങ്കില്‍ ഒരു റിലേഷന്‍ഷിപ്പ് തെറാപ്പിസ്റ്റ് രണ്ടുപേരെയും കൗണ്‍സലിങ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാകുന്നു. ഏത് രോഗങ്ങളും ഡോക്ടറെ ഒരു പ്രാവശ്യം കാണുന്നതിലൂടെ തന്നെ മാറണം എന്ന് ആഗ്രഹിക്കുന്ന, വിശ്വസിക്കുന്നവരാണ് മിക്കവരും. എന്നാല്‍ പ്രശസ്ത ഇറ്റാലിയന്‍ സെക്‌സോളജിസ്റ്റായ ഫ്രാന്‍സിസ്‌കാ ട്രിപോടിയുടെ അഭിപ്രായത്തില്‍ 5 - 10 തവണ വരെ നീണ്ടുനില്‍ക്കുന്ന ചികിത്സയിലൂടെയേ ഒരു ശരാശരി ലൈംഗിക, ദാമ്പത്യ പ്രശ്‌നം മാറുകയുള്ളൂ. വ്യക്തിജീവിതത്തിലെ ഇരുണ്ട അധ്യായങ്ങള്‍ മുഴുവനായി ആദ്യതവണ തന്നെ ഒരാള്‍ ഡോക്ടറോട് വെളിപ്പെടുത്തും എന്നത് വിശ്വസിക്കാനാകില്ല എന്നിരിക്കെ ശരിയായ രോഗനിര്‍ണയം നടത്തുന്നതിന് പോലും ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ കണ്‍സള്‍ട്ടേഷന്‍ വേണ്ടിവന്നേക്കാം. അപ്പോള്‍ ഏത് അസുഖത്തിനും ഒറ്റമൂലിയായി ഒരു മാന്ത്രിക പൊടി തന്നു നിമിഷനേരംകൊണ്ട്, വര്‍ഷങ്ങളായിയുള്ള തന്റെ പ്രശ്‌നത്തെ മാറ്റിത്തരുന്ന ഒരു ഗുരുവിനെ പ്രതീക്ഷിച്ചാണ് രോഗി വരുന്നതെങ്കില്‍ അവന്‍ നിരാശനാവുകയും ചികിത്സ തുടരാതെ ജീവിതം ദുരിതത്തിലാക്കുകയും ചെയ്യുന്നു.


ലൈംഗികത മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ കോര്‍ത്തിണക്കുന്ന സങ്കീര്‍ണമായ ഒരു പ്രക്രിയ ആയതിനാല്‍, വിവിധ വിദഗ്ധര്‍ ഒരുമിക്കുന്ന ഹശമശീെി ക്ലിനിക്കുകള്‍ക്ക് മാത്രമേ അതിനെ സമഗ്രമായി സമീപിക്കാന്‍ പറ്റൂ. വളരെ സങ്കീര്‍ണമായ അവസ്ഥകളില്‍ ചില പ്രശ്‌നങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു രോഗശമനം ഇല്ലായിരുന്നേക്കാം. എന്നാല്‍, വ്യക്തമായ ചര്‍ച്ചകളും വിദഗ്ധരുമായുള്ള പങ്കുവയ്ക്കലും രോഗിയുടെ മാനസികസംഘര്‍ഷം കുറയ്ക്കാനും സ്വന്തം കഴിവിന്റെ പരമാവധി, ഫലപ്രദമായി ഉപയോഗിച്ചു ദാമ്പത്യത്തില്‍ സാധ്യമായ സന്തോഷങ്ങളും ഊഷ്മളതയും തിരികെ കൊണ്ടുവരാനും സഹായിച്ചേക്കാം. ദുരവസ്ഥയുടെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വ്യക്തമായ രോഗനിര്‍ണയം ലഭിച്ചാല്‍ തന്നെ പലരുടെയും പാതി പ്രയാസം നീങ്ങുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. ശേഷം അതാത് രോഗത്തിന്റെ വിദഗ്ധരുടെ സഹായത്തോടെ പൂര്‍ണമായ ചികിത്സ ലഭ്യമാക്കാവുന്നതാണ്. രഹസ്യങ്ങള്‍ സ്വതന്ത്രമായി, സുരക്ഷിതമായി പറയാന്‍ പറ്റുന്ന ഒരു സാഹചര്യം തിരക്കേറിയ ഒ.പികളില്‍ ഉണ്ടാവാനിടയില്ലാത്തതിനാല്‍ അതിനുതകുന്ന സ്ഥലങ്ങളില്‍ ലൈംഗികപരമായ വിഷയങ്ങള്‍ പ്രൊഫഷണലായി, വിശദമായി പ്രതിപാദിക്കാന്‍ പരിശീലനം സിദ്ധിച്ച വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന ടീമുകള്‍ പലയിടങ്ങളിലായി ഉയര്‍ന്നുവന്നാല്‍ മാത്രമേ കേരളത്തിലെ എണ്ണമറ്റ രോഗികളുടെ സമഗ്രമായ ചികിത്സ യാഥാര്‍ഥ്യമാകൂ. വിവിധ കാരണങ്ങളാല്‍ ലൈംഗിക പ്രശ്‌നങ്ങളുമായി ഒരു ക്ലിനിക്കിലേക്ക് പോകാന്‍ മടിക്കുന്നവര്‍ക്കായി സുരക്ഷിതമായ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഒരുക്കണം. ലിംഗ, പ്രായ വ്യത്യാസമില്ലാതെ മടി കൂടാതെ കയറിച്ചെന്ന് പ്രശ്‌ന പരിഹാരം ലഭിക്കുന്ന വാതിലുകള്‍ തുറക്കപ്പെടുന്നതിലൂടെ ചിലപ്പോള്‍ ഒരുപാട് ദാമ്പത്യങ്ങള്‍ രക്ഷപ്പെട്ടേക്കാം.

(ഇഖ്‌റഅ് സെന്റര്‍ ഫോര്‍ സെക്ഷ്വല്‍ മെഡിസിനിലെ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago