അതിര്‍ത്തി വഴി കള്ളനോട്ടും കേരളത്തിലേക്ക്
മുത്തങ്ങ: കുഴല്‍പ്പണം മാത്രമല്ല, അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളെ വെട്ടിച്ച് കേരളത്തിലേക്ക് കള്ളനോട്ടും ഒഴുകുന്നു. കഴിഞ്ഞ ദിവസം മുത്തങ്ങയില്‍ പിടികൂടിയ കുഴല്‍പ്പണത്തില്‍ ഏഴായിരത്തോളം രൂപ വ്യാജനാണെന്ന് പൊലിസ് കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച പൊലിസ് മുത്തങ്ങയില്‍ വച്ച് പിടികൂടിയ കുഴല്‍പ്പണം ബാങ്കില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് അഞ്ഞൂറിന്റെ പത്ത് നോട്ടുകളും ആയിരത്തിന്റെ രണ്ട് നോട്ടുകളും വ്യാജനാണെന്ന് തെളിഞ്ഞത്. മലബാറിലേക്കുള്ള കള്ളക്കടത്തിന്റെ ഇടനാഴിയായി മുത്തങ്ങ മാറുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പാപ്ലശ്ശേരി സ്വദേശി ബാങ്കില്‍ ഇടപാടിനായി നല്‍കിയ പണത്തില്‍ നിന്നാണ് ആയിരത്തിന്റെ പത്തൊമ്പത് വ്യാജനോട്ടുകള്‍ കണ്ടെടുത്തത്. ഇതിന് മുമ്പ് 2012ല്‍ പച്ചക്കറി കയറ്റി വന്ന ലോറിയില്‍ നിന്ന് മുപ്പതിനായിരത്തോളം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.
ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ ലക്ഷങ്ങള്‍ ഇലക്ഷന്‍ ഫ്‌ളെയിങ് സ്‌ക്വാഡ് പിടികൂടിയിയിരുന്നു. പരിശോധന കര്‍ശനമാക്കിയതോടെ ഇതിന് അയവു വന്നതായാണ് കരുതിയിരുന്നത്. എന്നാല്‍ തുടര്‍ച്ചയായി കുഴല്‍പ്പണക്കടത്ത് പിടികൂടിയതോടെ ഇതു തെറ്റിയിരിക്കുകയാണ്. കള്ളനോട്ടിന്റെയും ഒഴുക്കും അധികൃതരുടെ ഉറക്കം കെടുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."