HOME
DETAILS

മീന്‍മുട്ടി വെള്ളച്ചാട്ടം തുറക്കാന്‍ സമരവുമായി ആക്ഷന്‍കമ്മിറ്റി

  
backup
July 19 2016 | 17:07 PM

%e0%b4%ae%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%9f-2


കല്‍പ്പറ്റ: മീന്‍മുട്ടി വെള്ളച്ചാട്ടം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 22ന് മേപ്പാടി റെയിഞ്ച് ഓഫിസിലേക്ക് ധര്‍ണ നടത്തുമെന്ന് മീന്‍മുട്ടി ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിനു മുന്നോടിയായി ഇന്ന് വടുവന്‍ചാലില്‍ പൊതുയോഗം സംഘടിപ്പിക്കും. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിലെ ബടേരി സെക്ഷനില്‍ സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ട് മൂന്ന് വര്‍ഷത്തിലധികമായി.
മൂന്ന് തട്ടുകളിലായി സഞ്ചാരികളുടെ മനം കവരുന്ന വെള്ളച്ചാട്ടവും കാനന ഭംഗിയും കാണുന്നതിന് വിദേശികളടക്കമുള്ള നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. രണ്ട് യുവാക്കള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചതോടെ 2012 ഫെബ്രുവരിയിലാണ് വെള്ളച്ചാട്ടം അടക്കുന്നത്.
അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും മതിയായ സുരക്ഷ ഒരുക്കുന്നതിനുമാണ് വെള്ളച്ചാട്ടം അടച്ചിട്ടതെങ്കിലും കാര്യമായ നവീകരണ പ്രവര്‍ത്തി നടന്നിട്ടില്ല. ഇവിടേക്കുള്ള കൈവരികള്‍ സ്ഥാപിക്കുന്നതിനും, പടവുകള്‍ നിര്‍മിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഇതുവരെയും നടത്തിയിട്ടില്ല.
ഇവിടേക്കുള്ള റോഡ് ഭാഗികമായി ടാര്‍ ചെയ്തിട്ടേയുള്ളു. മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനമാണ് ഇവിടെ ലഭിച്ചിരുന്നത്. വെള്ളച്ചാട്ടം അടച്ചിട്ടതോടുകൂടി ടാക്‌സി വാഹനങ്ങള്‍, ഹോട്ടല്‍, റിസോട്ട്, വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവ പ്രതിസന്ധിയിലായി.
കാടശ്ശേരിയിലുള്ള സണ്‍റൈസ് വാലിയിലും സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
ഇവിടെ കൈവരികള്‍ സ്ഥാപിച്ച് സുരക്ഷ ഏര്‍പ്പെടുത്തുകയും, അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും വേണം. മതിയായ സുരക്ഷാ സംവിധാനമൊരുക്കി മീന്‍മുട്ടിയും സണ്‍റൈസ് വാലിയും ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പി പ്രകാശ്, കണ്‍വീനര്‍ പി.ഒ തോമസ്, ഇ.സി രാജന്‍, വേലായുധന്‍ നായര്‍, ജോബിന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago