ബാങ്ക് മാനേജര്‍ പണം തട്ടിയതായി പരാതി; കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
ചേരമ്പാടി: ജനങ്ങള്‍ നല്‍കിയ വായ്പാ അപേക്ഷകള്‍ ഉപയോഗിച്ച് ബാങ്ക് മാനേജര്‍ പണം തട്ടിയതായി പരാതി. ചേരമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലാണ് പെതുജനത്തെ കബളിപ്പിച്ച് 50 ലക്ഷം രൂപയുടെ വന്‍കൊള്ള നടന്നിരിക്കുന്നത്. ചേരമ്പാടി, എരുമാട്, കൊളപ്പള്ളി, പന്തല്ലൂര്‍ പ്രദേശങ്ങളിലെ ജനങ്ങളാണ് തട്ടിപ്പിനിരയായത്. 2015 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ജനങ്ങള്‍ നല്‍കിയ വായ്പാ അപേക്ഷകളുപയോഗിച്ചാണ് മാനേജര്‍ പണം തട്ടിയത്. പിന്നീട് ഇയാള്‍ സ്ഥലം മാറിപ്പോകുകയായിരുന്നു. വായ്പ അനുവദിച്ചില്ലെന്ന് കരുതിയ ജനങ്ങള്‍ക്ക് ബാങ്കിന്റെ കൊയമ്പത്തൂര്‍ ഓഫിസില്‍ നിന്ന് വായ്പ തിരിച്ചടക്കാനുള്ള നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇതോടെ അപേക്ഷകര്‍ ജില്ലാ കലക്ടര്‍ പി ശങ്കരറിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവി മുരളി റംബക്കാണ് അന്വേഷണ ചുതല. ഇതിനിടെ ആരോപണ വിധേയനായ നീലഗിരി സ്വദേശിയായ മാനേജറെ ബാങ്ക് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."