HOME
DETAILS
MAL
ദേശീയ വിദ്യാഭ്യാസ നയം: പുനര്‍നിര്‍ണയം അനിവാര്യം-മെക്ക
backup
August 11 2020 | 04:08 AM
കൊച്ചി: ഫെഡറലിസം, മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍ തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടും സമന്വയത്തോടും അവധാനതയോടുംകൂടി മാത്രമേ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാവൂ എന്ന് മെക്ക സെക്രട്ടേറിയറ്റ് യോഗം പ്രധാനമന്ത്രിയോടും ബന്ധപ്പെട്ട ഭരണാധികാരികളോടും ആവശ്യപ്പെട്ടു.
വൈവിധ്യങ്ങളും വൈജാത്യങ്ങളുമുള്ക്കൊള്ളുന്ന ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തിന്റെ സര്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന നിരവധി നിര്‍ദേശങ്ങളടങ്ങിയ നയം പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മെക്ക അഭ്യര്‍ഥിച്ചു. ദേശീയ വിദ്യാഭ്യാസ നയം വിശദമായി പഠിച്ച് ആവശ്യമായ ഭേദഗതി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിദഗ്ധരുടെ ഉപദേശവും തേടി സ്വരൂപിക്കുന്നതിന് അഞ്ചംഗ സമിതിയെയും നിശ്ചയിച്ചു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍.കെ അലി റിപ്പോര്‍ട്ടും ട്രഷറര്‍ സി.ബി കുഞ്ഞുമുഹമ്മദ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായ സി.എച്ച് ഹംസ, എന്‍.സി ഫാറൂഖ് എന്‍ജിനീയര്‍, എം.എ ലത്തീഫ്, ടി.എസ് അസീസ്, എ മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന, എ.ഐ മുബീന്, എ.എസ്.എ റസാഖ്, കെ.എം അബ്ദുല്‍ കരീം, എം.അഖ്നിസ്, സി.ടി കുഞ്ഞയമു, എം.എം നൂറുദ്ദീന്‍, ഉമര്‍ മുള്ളൂര്‍ക്കര ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."