വോട്ടെടുപ്പ് 82 ബൂത്തുകളില്‍ നിന്ന് തത്സമയ സംപ്രേഷണം
കോട്ടയം: ലോക്സഭാമണ്ഡലത്തിലെ 82 പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യും. ഐ.ടി മിഷന്റെ സഹകരണത്തോടെ ഈ ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു.
ക്രിട്ടിക്കല്‍, വള്‍നറബിള്‍, സെന്‍സിറ്റീവ് വിഭാഗങ്ങളിലെ പോളിങ് ബൂത്തുകളുടെ പട്ടികയില്‍ നിന്നാണ് വെബ് കാസ്റ്റിങ് നടത്തുന്നതിനുള്ള ബൂത്തുകളെ തെരഞ്ഞെടുത്തത്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ഈ ബൂത്തുകളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായത് കണക്കിലെടുത്താണിത്.
വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്ന പോളിങ് കേന്ദ്രങ്ങളുടെ പട്ടിക നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍. ബൂത്തുകളുടെ എണ്ണം ബ്രാക്കറ്റില്‍
പാലാ -പുലിയന്നൂര്‍ ആശ്രമം എല്‍.പി സ്കൂള്‍ (2),
കടുത്തുരുത്തി - കീഴൂര്‍ ഗവണ്മെന്റ് എല്‍.പി.എസ്(4),
ഏറ്റുമാനൂര്‍- കുമരകം എസ്.എന്‍ കോളജ് (2), ശ്രീ കുമാരമംഗലം ഹയര്‍ സെക്കന്‍ഡറി (2),
വൈക്കം - ചെമ്പ് വിജയോദയം യു.പി (3), ശ്രീനാരായണ എല്‍.പി (1), കാട്ടിക്കുന്ന് എല്‍.പി (3), തുരുത്തുമ്മ എസ്.എന്‍.ഡി.പി ഓഫിസ് കെട്ടിടം(1), ഏനാദി എല്‍.പി (2), ബ്രഹ്മമംഗലം ഗവ. യു.പി (2), ബ്രഹ്മമംഗലം വി.എച്ച്.എസ് (3), കരിപ്പാടം കാരുണ്യമാത എല്‍.പി (2), വരിക്കാംകുന്ന് ഹിന്ദു മിഷന് എല്‍.പി (2), മറവന്തുരുത്ത് ഗവ. യു.പി (3), കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി (3), കുലശേഖരമംഗലം നസറത്ത് ഇക്ബാല്‍ മുഹമ്മദീയ യു. പി (3), അക്കരപ്പാടം ഗവ. യു.പി (2), ഇരുമ്പൂഴിക്കര ഗവ. എല്‍.പി(2), വൈക്കപ്രയാര്‍ എസ്.എന്‍ എല്‍.പി (2), വൈക്കം വെസ്റ്റ്് ഗവ. വി.എച്ച്.എസ്(3), പോളശ്ശേരി ഗവ. വെല്‍ഫെയര്‍ സ്കൂള്‍(2), ടിവിപുരം ഗവ. എച്ച്.എസ് (2), ചെമ്മനത്തുകര ഗവ. യു.പി(4), ടി.വി.പുരം എച്ച്.എസ്.എസ് (1), പള്ളിയാട് എസ്.എന്‍.യു.പി (1), കല്ലറ ശ്രീശാരദാവിലാസം യു. പി (3)
കാഞ്ഞിരപ്പള്ളി - തമ്പലക്കാട് ഗവ. എല്‍.പി(2),ചിറക്കടവ് വി.എസ.്യു.പി(1),ശ്രീ പത്മനാഭ വിലാസം എന്‍.എസ്.എസ്.യു.പി (2),നായര്‍ സമാജം ഗവ. എല്‍.പി(2), വാഴൂര്‍ ഗവ. ഹൈസ്കൂള്‍ കൊടുങ്ങൂര്‍ (4), വാഴൂര്‍ ഗവ.എല്‍.പി.ജി (1), എസ്.വി.ആര്.വി എന്‍.എസ്.എസ് ഹൈസ്കൂള്‍(2), കങ്ങഴ ഗവ. എല്‍.പി(2)
പൂഞ്ഞാര്‍- ഈരാറ്റുപേട്ട നടക്കല്‍ മൂഹമ്മദ് മേത്തര്‍ മറിയുമ്മ യു.പി (3), ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി(3),
ഈ കേന്ദ്രങ്ങളില്‍ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യം ബി.എസ്.എന്‍.എലും വൈദ്യുതി കെ.എസ്.ഇ.ബിയും ഉറപ്പു വരുത്തും. അക്ഷയ പ്രോജക്ടുമായി ബന്ധപ്പെട്ട ഒരു സംരംഭകനേയും ബി.എസ്.എന്‍.എല്‍ എന്‍ജിനിയറെയും വെബ്്കാസ്റ്റിങിനായി ഈ ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."