HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ സംഘം യു.എ.ഇയില്‍
backup
August 11 2020 | 04:08 AM
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെയും മറ്റൊരു സൂത്രധാരന്‍ റബിന്‍സിനെയും ചോദ്യംചെയ്യാനായി എന്‍.ഐ.എ സംഘം യു.എ.ഇയിലെത്തി.
ഒരു എസ്.പി ഉള്‍പ്പെടെ എന്‍.ഐ.എയുടെ രണ്ടംഗ സംഘമാണ് ദുബൈയിലെത്തിയത്.യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെക്കും കോണ്‍സുലേറ്റ് ജനറലിനും സ്വര്‍ണം കടത്തിയപ്പോഴൊക്കെ കമ്മിഷന് നല്‍കിയിരുന്നതായി കേസിലെ രണ്ടാംപ്രതി സ്വപ്ന എന്‍.ഐ.എക്ക് മൊഴിനല്‍കിയിരുന്നു. അതിനാല്‍ ഇവരുടെയും മൊഴിയെടുക്കേണ്ട സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ വിദേശ-ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കത്തുനല്‍കിയിരുന്നു. അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും തിരികെവരില്ലെന്ന് ബോധ്യമായതോടെയാണ് ദുബൈയിലെത്തി യു.എ.ഇ അധികൃതരുടെ അനുമതിയോടെ മൊഴിയെടുക്കാന്‍ എന്‍.ഐ.എ ശ്രമം ആരംഭിച്ചത്. ഇതിന് വിദേശകാര്യ മന്ത്രാലയം യു.എ.ഇയുടെ അനുമതി തേടിയിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു.എന്‍.ഐ.എ സംഘത്തെ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്വര്‍ണക്കടത്ത് യു.എ.ഇയില്‍ ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ ഇന്ത്യ ശേഖരിച്ച തെളിവുകള്‍ അറ്റാഷെക്കും കോണ്‍സുലേറ്റ് ജനറലിനും പ്രതികൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും തനിക്ക് കമ്മിഷന് ലഭിച്ചെന്ന് മൊഴിനല്‍കിയ സ്വപ്ന, കോണ്‍സുല്‍ ജനറലും കമ്മിഷന് കൈപ്പറ്റിയിരുന്നതായി എന്‍.ഐ.എയോട് വെളിപ്പെടുത്തിയിരുന്നു. ലോക്ക്ഡൗണിന് മുന്‍പ് നടത്തിയ 20 സ്വര്‍ണക്കടത്തിലും കോണ്‍സുല്‍ ജനറല്‍ കമ്മിഷന് വാങ്ങിയെന്നും സമ്പാദ്യമെല്ലാം ഡോളറാക്കി നയതന്ത്ര പരിരക്ഷയിലൂടെയാണ് രാജ്യംവിട്ടതെന്നും സ്വപ്ന മൊഴിനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."