ഹൂതികള്‍ക്കെതിരേ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് അമേരിക്ക തയാറെടുക്കുന്നു
റിയാദ്: യമനില്‍ വിമത വിഭാഗമായ ഹൂതികള്ക്കെതിരേയും ഇവര്‍ക്ക് സഹായം ചെയ്യുന്ന ഇറാനെതിരേയും ശക്തമായ ആക്രമണത്തിന് അമേരിക്ക തയാറെടുക്കുന്നു.
അറബ് സഖ്യ സേനക്ക് കൂടുതല്‍ ശക്തി പകരുന്നതിനായി അമേരിക്കയുടെ ശക്തമായ ഇടപെടലിന് ട്രംപ് ഭരണകൂടം ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
അമേരിക്കയുടെ ഭാഗത്തു നിന്നും ശക്തമായ രീതിയിലുള്ള ഇടപെടലിന് ഒരുങ്ങുന്നതായും യമന്റെ ചില ഭാഗങ്ങളിലെ ഹൂതി പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ നീക്കം നടക്കുന്നതായും വാഷിങ്ടണ്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു .
ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രധാന തുറമുഖമായ ഹുദയ തുറമുഖം പിടിച്ചെടുക്കലാണ് പ്രധാന ലക്ഷ്യം .
ഈ തുറമുഖത്തിലൂടെയാണ് ഹൂതികള്‍ക്ക് ആയുധമെത്തുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ വ്യോമാക്രമണം ഉണ്ടണ്ടാവില്ല.
നാവികസേനയുടെ സഹായത്തോടെയായിരിക്കും മുന്നേറ്റം. പ്രദേശത്ത് സാറ്റലൈറ്റ് വഴി പരിശോധന നടത്താനും അമേരിക്ക തയാറെടുക്കുന്നുണ്ട്.
നേരത്തെ യു.എസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സഊദി സന്ദര്‍ശനം നടത്തിയപ്പോഴും യമന്‍ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.
യമനിലെ ഇറാന് അധിനിവേശം സഊദിക്ക് ഏറെ ഭീഷണിയാണെന്നും അതിനാല്‍ അമേരിക്കയുടെ സഹായം ആവശ്യമാണെന്നുമാണു സഊദിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."