തോല്‍വിയില്‍ നിന്ന് കരകയറാതെ ബാംഗ്ലൂര്‍
പൂനെ: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ദയനീയ പ്രകടനം തുടരുന്നു. റൈസിങ് പൂനെ സൂപ്പര്ജയ്ന്റിനെതിരായ പോരാട്ടത്തില്‍ അവര്‍ 61 റണ്‍സിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത പൂനെ 20 ഓവറില്‍ 157 റണ്‍സെടുത്തപ്പോള്‍ ബാംഗ്ലൂരിന്റെ മറുപടി വെറും ഒന്‍പത് വിക്കറ്റിന് 96 റണ്‍സില്‍ അവസാനിച്ചു. നായകന് കോഹ്ലി (55) ഒഴികെ ഒരാള്‍ പോലും രണ്ടക്കം കണ്ടില്ല. നാലോവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്ഗൂസന്, മൂന്ന് വിക്കറ്റെടുത്ത ഇമ്രാന് താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ബാംഗ്ലൂരിനെ കുടുക്കിയത്. ഫെര്‍ഗൂസനാണ് കളിയിലെ താരം.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന് സ്മിത്ത് (45), മനോജ് തിവാരി (പുറത്താകാതെ 44), ത്രിപതി (37), ധോണി (പുറത്താകാതെ 21) തിളങ്ങി. ബാംഗ്ലൂര്‍ നിരയില്‍ മലയാളി താരം സച്ചിന് ബേബി കളിക്കാനിറങ്ങിയെങ്കിലും രണ്ട് റണ്‍സില്‍ പുറത്തായി. പത്ത് മത്സരങ്ങളില്‍ ഏഴാം തോല്‍വി നേരിട്ട ബാംഗ്ലൂരിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള സാധ്യതകളും ഏതാണ്ട് അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."