മോദിയുടെ വാഗ്ദാനങ്ങള്‍ നീളമുള്ളതാണ് മുള പോലെ; ഓര്‍ക്കുക, അവ ഉള്ള് പൊള്ളയുമാണ്: നവജ്യോത് സിങ് സിദ്ദു
കോഴിക്കോട്: വായ്പയെടുത്ത് രാജ്യത്തെ ബാങ്കുകളെ കബളിപ്പിക്കുന്ന കോര്‍പറേറ്റ് ഉടമകള്‍ പുറത്തുവിലസുമ്പോള്‍ കാര്‍ഷികവാശ്യത്തിനായി ലോണെടുത്ത കര്‍ഷകന്‍ ജയിലിലേക്ക് പോവുന്ന കാഴ്ചയാണ് രാജ്യത്തിപ്പോള്‍ കാണുന്നത്. കര്‍ഷകര്‍ക്കായി പെന്‍ഷനും 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതിയും ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പയും നല്‍കുമെന്നാണ് ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ പറയുന്നത്.
എന്നാല്‍, നമുക്ക് അനുഭവമുള്ളതാണല്ലോ.. ബി.ജെ.പിയുടെ മുന്‍ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളെല്ലാം. വാഗ്ദാനങ്ങളെല്ലാം മുള പോലെ നീളമുള്ളതായിരിക്കും. എന്നാല്‍, ഉള്ള് മുഴുവന്‍ പൊള്ളയായിരിക്കുമെന്ന് മോദി പറഞ്ഞു. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു നവജ്യോത് സിങ് സിദ്ദു.
നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്തുള്ള കള്ളപ്പണത്തിന്റെ ഒരു പങ്ക് നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു മോദി അധികാരത്തില്‍ കയറിയത്. എന്നാല്‍, ആ മോദി തന്നെയാണ് നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സാധാരണക്കാരുടെ നട്ടെല്ലൊടിച്ചത്. നോട്ട് നിരോധനത്തിലൂടെ നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. കള്ളപ്പണത്തില്‍ നിന്നും ഒരു പങ്ക് എല്ലാവര്‍ക്കും എന്നതില്‍ നിന്നും എല്ലാവരുടെയും വിയര്‍പ്പിന്റെ ഒരു പങ്ക് സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ് നോട്ട് നിരോധനത്തിലൂടെ ചെയ്തതെന്നും സിദ്ദു പറഞ്ഞു.
10 രൂപയുടെ പേന വാങ്ങുമ്പോള്‍ ബില്ല് നിര്‍ബന്ധമായും വാങ്ങണമെന്ന് പറയുന്നവര്‍ റാഫേല്‍ ഇടപാടിലെ ബില്ല് പുറത്തുവിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു തുറന്ന സംവാദത്തിന് ബി.ജെ.പിയെയും മോദിയെയും വെല്ലുവിളിക്കുന്നുവെന്നും സിദ്ദു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."