HOME
DETAILS

'എന്റെകറി എന്റെമുറ്റത്ത്': വിഷരഹിത പച്ചക്കറിയുമായി മൂച്ചിക്കല്‍ ഗവ.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍

  
backup
July 19 2016 | 18:07 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4


എടത്തനാട്ടുകര : ഈ ഓണം, പെരുന്നാള്‍ കാലത്ത് സ്വന്തം വീട്ടില്‍ വിളയിച്ചെടുത്ത വിഷരഹിത  നാടന്‍ പച്ചക്കറിയിനങ്ങള്‍ കൊണ്ട് വിഭവങ്ങളുണ്ടണ്ടാക്കാന്‍ വിദ്യാര്‍ഥികളെ പര്യാപ്തമാക്കുക, വിഷലിപ്ത പച്ചക്കറികളെ പടിക്കു പുറത്ത് നിര്‍ത്തുക,  ക്യഷിയില്‍ സ്വാശ്രയത്വബോധം സ്യഷ്ടിക്കുക  എന്നീ ലക്ഷ്യങ്ങളോടെ,  എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി.സ്‌കൂളില്‍  'എന്റെ കറി എന്റെ മുറ്റത്ത് ' വിഷ രഹിത പച്ചക്കറിയുല്‍പ്പാദന പദ്ധതിക്കു  തുടക്കമായി. സ്‌കൂള്‍ മന്ത്രിസഭയിലെ ക്യഷിവകുപ്പിന്റെ കീഴിലാണ് പദ്ധതി  നടപ്പിലാക്കുന്നത്. സ്‌കൂളിലെ സ്ഥല പരിമിതി മൂലം വിദ്യാര്‍ഥികള്‍ വീടുകളില്‍ ആണ് വിഷ രഹിത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. വെണ്ട, തക്കാളി, പാവല്‍, പയര്‍, വഴുതന, പടവലം, ചീര, മുളക്,  കുമ്പളം, മത്തന്‍ എന്നിങ്ങനെ വ്യത്യസ്ത വിത്തുകളടങ്ങുന്ന വിത്തു പാക്കറ്റുകള്‍ അലനല്ലൂര്‍ ക്യഷിഭവനില്‍ നിന്നും ശേഖരിച്ച് സ്‌കൂളിലെ തെരഞ്ഞെടുത്ത 39 കുട്ടിക്കര്‍ഷകര്‍ക്ക്  വിതരണം ചെയ്തു. നടീല്‍ രീതികള്‍, ജൈവ വളങ്ങള്‍, ജൈവ കീട നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയില്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു മാര്‍ഗനിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കി. അലനല്ലൂര്‍ ക്യഷി ഭവന്‍ സംഘടിപ്പിച്ച ജൈവ പച്ചക്കറി ഉല്‍പാദന പരിശീലന കളരിയില്‍ പങ്കെടുത്ത്,  സ്റ്റാഫ് സെക്രട്ടറി സി. മുസ്തഫ, സ്‌കൂള്‍ മന്ത്രി സഭയിലെ ക്യഷി വകുപ്പ് മന്ത്രിമാരായ പി.എസ്. അജ്‌വദ്, ടി. അഫ്‌സ്വഹ് എന്നിവര്‍ ക്യഷി അറിവുകള്‍ സ്വായത്തമാക്കി.
ആഴ്ച്ചയിലൊരിക്കല്‍ പച്ചക്കറിച്ചെടിയുടെ വളര്‍ച്ചയും വിളവും രേഖപ്പെടുത്തി, വര്‍ഷാവസാനം മികച്ച കുട്ടിക്കര്‍ഷകനും കുട്ടിക്കര്‍ഷകയുമടക്കമുള്ള  വിദ്യാര്‍ഥികള്‍ക്ക് സമ്മാനമടക്കമുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുന്ന രൂപത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂള്‍ മുഖ്യമന്ത്രി കെ.നിദക്ക് വിത്തു പാക്കറ്റ് നല്‍കി പി.ടി.എ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു പദ്ധതി ഉല്‍ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.സതീ ദേവി അധ്യക്ഷയായി. അധ്യാപകരായ സി.മുസ്തഫ, പി.അബ്ദുസ്സലാം അധ്യാപകരായ ടി.എം. ഓമനാമ്മ, സി.കെ. ഹസീന മുംതാസ്, എ. സീനത്ത്, കെ.രമാ ദേവി, ഇ. പ്രിയങ്ക, പി.ശ്യാമ, പി.ജിഷ, ടി. ശ്യാമ, ഇ. പ്രിയങ്ക, പി. പ്രിയ,  കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ കെ. ജ്യോതിക, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി അദീബ് പൂതാനി, ക്യഷി വകുപ്പ് മന്ത്രിമാരായ പി. എസ്. അജ്‌വദ്, ടി. അഫ്‌സ്വഹ,് കെ. മുഹമ്മദ് അമന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago