സഊദിയിൽ ഇന്ന് 1,640 രോഗ മുക്തി, 34 മരണം, 1,521 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,640 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34 രോഗികൾ മരണപ്പെടുകയും 1,521 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
?التقرير اليومي من وزارة الصحة السعودية لـ فيروس كورونا الجديد
— سعودي 24 لمكافحة كورونا (@saudi24_corona) August 11, 2020
الحالات الجديدة: 1521 إصابة.
التعافي: 1640 حالة.
الوفيات: 34 حالة. pic.twitter.com/OFMleZb38M
33,117 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,821 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇന്ന് ഏറ്റവും കൂടുതൽ പുതിയ വൈറസ് ബാധ കണ്ടെത്തിയ റിയാദിൽ 101 പുതിയ രോഗബാധയാണ് സ്ഥിരീകരിച്ചത്. മക്ക 88, ദമാം 75, ഹുഫൂഫ് 65, മദീന 65, ജസാൻ 51 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,233 ആയും വൈറസ് ബാധിതർ 291,468 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,640 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 255,118 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."