സര്‍ക്കാര്‍ പ്രസില്‍ ചട്ടവിരുദ്ധ നിയമനം
തിരുവനന്തപുരം: അച്ചടിവകുപ്പ് സാങ്കേതിക വിഭാഗം രണ്ടാം ഗ്രേഡ് തസ്തികയിലേക്ക് നടന്ന ചട്ടവിരുദ്ധ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഫയലില്‍ നടപടി വൈകിപ്പിക്കുന്നതായി ആക്ഷേപം. ഒരുമാസമായി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ ഫയലില്‍ തീരുമാനം മനപ്പൂര്‍വം വൈകിപ്പിക്കുന്നതായാണ് ആരോപണം. തിരുവനന്തപുരം സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസിലാണ് ഭരണകക്ഷിയുടെ സ്വാധീനം ഉപയോഗിച്ച് ചട്ടവിരുദ്ധ നിയമനം നടന്നത്.
സ്പെഷല്‍ റൂള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സീനിയോറിറ്റി മറികടന്ന് നിയമനം നടത്തിയതാണ് വിവാദമായത്. തിരുവനന്തപുരം സര്‍ക്കാര്‍ പ്രസില്‍ രണ്ടാം ഗ്രേഡ് ഹെല്പര് തസ്തികമാറ്റം വഴിയുള്ള നിയമനത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഇവിടെ നാലുപേരെ നിയമിച്ച് ഉത്തരവായിരുന്നു. ഇതില്‍ വാഴൂര്‍ ഗവ. പ്രസില്‍ രണ്ടാം ഗ്രേഡ് ലാസ്കറായിരുന്ന സിജു സി.എസിന്റെ നിയമനത്തിലാണ് ക്രമക്കേട്. ഇയാളുടെ നിയമനം സീനിയോറിറ്റി മറികടന്നാണെന്നും സ്പെഷല്‍ റൂള്‍ ചട്ടം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ട്രേഡ് യൂനിയനുകള്‍ പ്രിന്റിങ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നിയമന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രിന്റിങ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയിട്ട് ഒരു മാസമായിട്ടും നടപടിയില്ലെന്നാണ് പുതിയ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."