മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ബഹുസ്വരത നിലനില്‍ക്കില്ല: തമ്പാന് തോമസ്
കൊച്ചി: രാജ്യത്തിന്റെ ആത്മാവായ ബഹുസ്വരത നിലനിര്‍ത്താന്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ അവരോധിക്കപ്പെടാന്‍ പാടില്ലെന്ന് മുന്‍ എച്ച്.എം.എസ് ദേശീയ പ്രസിഡന്റും മുന്‍ എം.പിയുമായ തമ്പാന് തോമസ്.
ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം താല്പര്യങ്ങള്ക്കായി ദുര്‍വിനിയോഗം ചെയ്യുന്ന മോദി തൊഴിലാളികളെയും കര്‍ഷകരെയും ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടു.രാജ്യത്തു പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുന്നില്ല. സര്‍ക്കാര്‍ ചെലവുകളില്‍ ചങ്ങാത്ത മുതലാളിത്തം വളരുകയാണ്. കോര്‍പ്പറേറ്റുകളുടെ വളര്‍ച്ച പൊതുമുതല്‍ ഏറ്റെടുത്താണ്. അവര്‍ക്കുവേണ്ടി ജനദ്രോഹ നടപടികളും മോദി കൈക്കൊള്ളുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏകാധിപതിയുടെ സ്വരമാണ് മോദിയുടേത്. മോദി മോദി എന്ന് സ്വയം ആക്രോശിക്കുകയും മോദി സേന, മോദി യുദ്ധം, മോദി വികസനം തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ലൂയി പതിനാലാമനെയും അഡോള്‍ഫ് ഹിറ്റ്ലരെയും ഓര്‍മ്മപ്പെടുത്തുന്നു. അമിത് ഷായുടെ ആവര്‍ത്തന പ്രസ്താവനകള്‍ ഗീബല്‍സിന്റെ അനുകരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."