HOME
DETAILS
MAL
ഞാന്‍ ഭയക്കുന്നു
backup
April 30 2017 | 00:04 AM
മഴ ഇഷ്ടമാണെന്ന് നീ പറഞ്ഞു
എന്നാല്‍
മഴ പെയ്തു തുടങ്ങിയപ്പോള്‍ തന്നെ
നീ കുട നിവര്‍ത്തി.
സൂര്യനോട് പ്രണയമാണെന്ന് നീ മൊഴിഞ്ഞു.
പക്ഷേ,
കിഴക്കവനുദിച്ചപ്പോഴേക്കും
നീ തണലിലേക്കു കയറി.
എന്ത് ഇഷ്ടമാണ് കാറ്റെന്ന് നീ.
എങ്കിലും കുളിര്ക്കാറ്റടിച്ചപ്പോള്
നീ ജാലകങ്ങള്‍ കൊട്ടിയടച്ചു കളഞ്ഞു.
അതുകൊണ്ട്,
ഭയമാണെനിക്കിന്ന്
നീ എന്നേയും
ഇഷ്ടമാണെന്ന് പറഞ്ഞാലോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."