ബംഗാളില്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പിന് കമ്മിഷന്‍ ഇടപെടണം: കോടിയേരി
തലശ്ശേരി: ബംഗാളില്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ലോക്‌സഭാ ഉപനേതാവുമായ മുഹമ്മദ് സലീമിനെതിരേ ബംഗാളില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. പരുക്കേറ്റ മുഹമ്മദ് സലീം ആശുപത്രിയില്‍ ചികിത്സയിലാണ്. ബി.ജെ.പിയും, കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും യോജിച്ചാണ് ബംഗാളില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. തെരഞ്ഞെടുപ്പ് നടന്ന ബംഗാളില്‍ രണ്ടു മണ്ഡലങ്ങളില്‍ സി.പി.എമ്മിനു മുന്‍തൂക്കമുണ്ട്. ഈ മണ്ഡലങ്ങളിലാണ് വെടിവയ്പ് ഉള്‍പ്പെടെ അക്രമങ്ങള്‍ നടന്നത്.
കേരളത്തില്‍ പ്രളയകാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ പിരിക്കുന്ന ഫണ്ട് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന ആവശ്യം ഉണ്ടായിരുന്നു. ബി.ജെ.പിയും കോണ്‍ഗ്രസും ഇതിനെ എതിര്‍ത്തു. സി.പി.എം പിരിച്ച തുക നല്‍കി. 1000 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് കോടികള്‍ പിരിച്ചെടുത്തു. എന്നാല്‍ 50 വീടുപോലും കോണ്‍ഗ്രസ് നിര്‍മിച്ചിട്ടില്ല. എവിടെയൊക്കെയാണു വീടുകള്‍ നിര്‍മിച്ചതെന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. മുസ്‌ലിംകള്‍ക്കെതിരേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."