കല്യാണ്‍ സില്‍ക്സില്‍ നിന്ന് 60 ലക്ഷം കവര്‍ന്ന മാനേജര്‍ അറസ്റ്റില്‍
കണ്ണൂര്‍: താണയിലെ കല്യാണ്‍ സില്‍ക്സില്‍ നിന്നു 60 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ജനറല്‍ മാനേജരെ പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അടാട്ട് ഉദലക്കാവ് ക്ഷേത്രത്തിനു സമീപം പാമ്പുങ്ങള് ഹൗസില്‍ പി.എസ് മഹേഷിനെ (34)യാണ് കണ്ണൂര്‍ ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. കഴിഞ്ഞ വിഷു ദിനത്തില്‍ അടച്ചിട്ട വസ്ത്രാലയം തുറന്നു ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപ കവരുകയായിരുന്നു. കഴിഞ്ഞ ദിവസം കാഷ്യര്‍ ലോക്കര്‍ തുറന്നപ്പോഴാണ് ലോക്കറില്‍ പണമില്ലാത്തത് മനസിലായത്. തുടര്‍ന്നു ബന്ധപ്പെട്ടവര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഇയാള്‍ മൂന്നു സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്നു വായ്പ വാങ്ങിയ പണം കൊടുക്കുകയും ബാക്കിയുള്ള പണവുമായി മഹേഷ് കഴിഞ്ഞദിവസം രാവിലെ സ്ഥാപന ഉടമ ടി.എസ് പട്ടാഭിരാമന്റെ വീട്ടിലെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."