സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കുക
അലനല്ലൂര്‍: സമുദായത്തെ ഭിന്നിപ്പിക്കാന്‍ നാടുനീളെ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് അലനല്ലൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മഹല്ലുകളും മദ്റസകളും കേന്ദ്രീകരിച്ച് ചിലര്‍ പ്രശ്നങ്ങള്‍ രൂപപ്പെടുത്തുകയാണ്. പലതവണ സമൂഹം ഇവരെ പുച്ഛിച്ചു തളളിയിട്ടും ഇവര്‍ പാഠം പഠിച്ചിട്ടില്ല. ശാന്തമായി ദീനീ പ്രവര്‍ത്തനം നടത്തുന്ന സമസ്തയുടെ സ്ഥാപനങ്ങളില്‍ പ്രശ്നമുണ്ടാക്കി സമുദായത്തെ ചേരികളാക്കലാണ് ഇവരുടെ ലക്ഷ്യം. ഇത്തരക്കാരെ സൂക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അലനല്ലൂര്‍ പഞ്ചായത്ത് പരിധിയിലെ യുവാക്കള്‍ക്ക് ക്രത്യമായ ബോധ വല്‍ക്കരണം നടത്താന്‍ പ്രത്യേക യുവ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗം പി ഹനീഫ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ അധ്യക്ഷനായി. റിയാസ് മന്നാനി, ടി മുഹമ്മദ് റഫീഖ്, മന്‍സൂര്‍ അഷ്റഫി, സുഹൈല്‍ കമാലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."