നിലമ്പൂര്‍ വെടിവയ്പ്പ്: അന്വേഷണം പൂര്‍ത്തിയായില്ല
കാളികാവ്: മാവോയിസ്റ്റ്-പൊലിസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ പൂര്‍ത്തിയായില്ല. നിലമ്പൂര്‍ കരുളായി വരയന്‍ മലയില്‍ വച്ച് 2016 നവംബര്‍ 24നാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. സംഭവത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ പൊലിസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. പൊലിസ് നടപടിയെ ചോദ്യംചെയ്ത് ഭരണകക്ഷിയായ സി.പി.ഐ രംഗത്ത് വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള മറ്റൊരു അന്വേഷണത്തിനുമാണ് ഉത്തരവിട്ടിരുന്നത്.
തൃശൂര്‍ മേഖലാ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. മജിസ്റ്റീരിയല്‍ അന്വേഷണ ചുമതല മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണക്കുമാണ് നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും രണ്ട് അന്വേഷണ സംഘവും സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
റിപ്പോര്‍ട്ട് വൈകുന്നത് ഏറ്റുമുട്ടല്‍ നടപടിയുമായി ബന്ധപ്പെട്ട പൊലിസുകാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സി.പി.ഐ ഉള്‍പടെ പൊലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഘടക കക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പ് സര്‍ക്കാരിലും ആശയക്കുഴപ്പത്തിന് കാരണമായിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പൊലിസിനെതിരേ മാവോയിസ്റ്റുകള്‍ സായുധ പോരാട്ടത്തിന് തയാറെടുത്തതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതേവരെ ഒരു പ്രതികരണവുമുണ്ടായിട്ടില്ല. സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."