കവുങ്ങ് കര്‍ഷകര്‍ക്ക് ഭീഷണിയായി മഹാളി രോഗം പടരുന്നു
ആനക്കര: കവുങ്ങ് കര്‍ഷകര്‍ക്ക് ഭീഷണിയായി മഹാളി രോഗം വീണ്ടുമെത്തി. പടിഞ്ഞാറന്‍ മേഖലയിലെ കവുങ്ങു തോട്ടങ്ങളിലാണ് രോഗം പടര്‍ന്നുപിടിക്കുന്നത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് രോഗം വ്യാപകമാകാന്‍ കാരണമായതെന്ന് കര്‍ഷകര്‍ പറയുന്നു.മഴയോടൊപ്പം പുലര്‍ച്ചെയുളള മഞ്ഞും ഇടക്കിടെ ഉണ്ടാകുന്ന വെയിലുമാണ് രോഗം വ്യാപിക്കാന്‍ കാരണമെന്നാണ് പറയുന്നത്. അടക്കക്ക് വില കുറവുളള സമയത്ത് രോഗം വന്നത് കര്‍ഷകര്‍ക്ക് ഭീഷണി തന്നെയാണ്. തുരിശ്ശ്, ചുണ്ണാമ്പ്, പശ എന്നിവ ചേര്‍ത്തതാണ് മഹാളിമരുന്നിന്റെ കൂട്ട്. 80 മുതല്‍ 100 ലിറ്റര്‍ മഹാളിമരുന്നിന്റെ ഒരു കൂട്ട് മരുന്നിന് 800 മുതല്‍ 1000 രൂപ വരെ വിലയുണ്ട്. എന്നാല്‍ ഈ മരുന്ന് തളിക്കാന്‍ ഇതിന്റെ മൂന്നിരട്ടി രൂപ ചിലവുവരുന്നുണ്ട്. ചിലവെല്ലാം സഹിച്ച് മരുന്ന് തളിക്കാമെന്ന് വച്ചാലോ ആളെ കിട്ടാനുമില്ല. കവുങ്ങില്‍ കയറാനോ , മരുന്ന് തളിക്കാനോ, അടക്ക പറിക്കാന്‍ പോലും ആളെ കിട്ടാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുളളത്. 100 ലിറ്റര്‍ വെളളത്തില്‍ കൂട്ടിയ മരുന്ന് തെളിക്കാന്‍ 1700 രൂപയോളം ചിലവ് വരുന്നുണ്ട്. മുന്‍മ്പ് മാഹാളിമരുന്നിന്റെ വിലതന്നെയാണ് കൂലിയായിവാങ്ങിയത്. ഇതാണ് ഇപ്പോള്‍ മൂന്ന് ഇരട്ടിയായി വര്‍ദ്ധിച്ചത്. പുതിയ തലമുറയില്‍പ്പെട്ട മുണ്ട്രക്കോട് സ്വദേശി ജയന്‍,ചേക്കോട് സ്വദേശി സുധീഷ്,നയ്യൂര്‍ സ്വദേശി ഭാസ്‌ക്കരന്‍ എന്നിവരാണ് ഇപ്പോള്‍ മരുന്ന്‌തെളിക്കാന്‍ രംഗത്തുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."