താരിഖ് ഫത്തേമിയെ പുറത്താക്കിയ നവാസ് ഷെരീഫിന്റെ നടപടി സൈന്യം തള്ളി
ഇസ്ലാമാബാദ്: മാധ്യമങ്ങള്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ വിദേശകാര്യ ഉപദേഷ്ടാവ് താരിഖ് ഫത്തേമിയെ പുറത്താക്കിയ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നടപടി സൈന്യം തള്ളി. പ്രധാനമന്ത്രിയുടെ നടപടി അംഗീകരിക്കില്ലെന്നു മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അറിയിച്ചു.
താരിഖ് ഫത്തേമിക്കെതിരായ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
പാക് സര്‍ക്കാറും സൈനിക മേധാവികളും തമ്മില്‍ നടന്ന യോഗത്തിലെ അഭിപ്രായ ഭിന്നതകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനാണ് താരിഖിനെതിരെ നടപടിയെടുത്തത്.
ഇന്റലിജന്‍സ് ബ്യൂറോ, മിലിറ്ററി ഇന്റലിജന്‍സ് ആന്‍ഡ് ഇന്റര്‍ സര്‍വിസ് എന്നീ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 6നാണ് പാകിസ്താനിലെ ഡോണ്‍ പത്രമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ട രേഖകള്‍ പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."