കോടനാട് എസ്റ്റേറ്റ്: പ്രതികള്‍ അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയില്ലെന്ന് പൊലിസ്
പാലക്കാട്: ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട
കേസിലെ രണ്ടാം പ്രതി കെ.വി സയനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഭാര്യയും മകളും മരിച്ചതില്‍ ദുരൂഹതയില്ലെന്ന് തമിഴ്‌നാട് പൊലിസ്.
കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സയനന്റെ നില ഗുരുതരമായി തുടരുകയാണ്. പാലക്കാട് പൊലിസ് മൊഴിയെടുക്കാനായി ഇന്ന് ആശുപത്രിയിലെത്തുന്നുണ്ട്.
സയനന്റെ ഭാര്യ വിനുപ്രിയ, മകള്‍ നീതു എന്നിവന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ പാലക്കാട് തൃശൂര്‍ ദേശീയപാതയില്‍ കണ്ണാടി ജങ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടം.
സയന് ഗുരുതരമായി പരുക്കേറ്റു. സയന്റെ ഭാര്യയും മകളും അപകടത്തിനുമുന്‍പ് തന്നെ മരിച്ചിരുന്നുവെന്ന സംശയം ബലപ്പെട്ടതോടെ ഇതുസംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടെ ഇരുവരുടെയും കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് അപകടത്തിന് മുന്‍പ് ഇവര്‍ കൊല്ലപ്പെട്ടുവെന്ന സംശയം ബലപ്പെടാന്‍ ഇടയാക്കിയത്.
സയനും കുടുംബവും സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടം ആത്മഹത്യാ ശ്രമമാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വാഹനം അപകടത്തില്‍പ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."