മുസ്ലിം ലീഗ് പ്രതിനിധി സംഘം പെട്ടിമുടി സന്ദര്‍ശിച്ചു
തൊടുപുഴ: രാജമല പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശം മുസ്ലിം ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു.
നിയമസഭാ പാര്‍ട്ടി ഉപനേതാവ് വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം, സെക്രട്ടേറിയറ്റ് അംഗം കെ.എം.എ ഷുക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും ലയങ്ങളുടെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന ഡീന്‍ കുര്യാക്കോസ് എം.പി, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുമായി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.
ജില്ലാ ജന. സെക്രട്ടറി പി.എം അബ്ബാസ്, ട്രഷറര്‍ കെ.എസ് സിയാദ്, ഭാരവാഹികളായ കെ.എം ഖാദര്‍കുഞ്ഞ്, ടി.എസ് ഷംസുദ്ദീന്, ഹനീഫ അറക്കല്‍, സലിം കൈപ്പാടം, എം.ബി സൈനുദ്ദീന്‍, കെ.എ സിയാമോന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."