ബി.കോം പുനഃപരീക്ഷ: വിദ്യാര്‍ഥികളെ എസ്.എഫ്.ഐ വഞ്ചിച്ചെന്ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത മൂന്നാം സെമെസ്റ്റര്‍ ബി.കോം കോര്‍പ്പറേറ്റ് അക്കൗണ്ടിങ് പരീക്ഷയുടെ പുനഃപരീക്ഷ 5 മാസത്തിന് ശേഷം നടത്താന്‍ തീരുമാനിച്ചതിനെതിരേ സമര രംഗത്തുണ്ടായിരുന്ന എസ്.എഫ്.ഐ ഇപ്പോള്‍ പിന്മാറുന്നത് വിദ്യാര്‍ഥികളെ വഞ്ചിക്കലാണെന്ന് എം.എസ്.എഫ് ആരോപിച്ചു.
എം.എസ്.എഫ് പരാതി ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ ഫലമായി വൈകിയ സാഹചര്യം കണക്കിലെടുത്ത് പുനഃപരീക്ഷ ഇനി നടത്തേണ്ടതില്ലായെന്ന് ഫക്കല്‍റ്റി ഡീനും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് യൂനിവേഴ്സിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകിയിരുന്നു. എന്നാല്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മാത്രമുള്ള സ്റ്റാന്റിങ് കമ്മിറ്റി പുനഃപരീക്ഷ റദ്ദാക്കാതെ നാലാം സെമസ്റ്റര്‍ പരീക്ഷക്കിടയില്‍ മെയ് 9 ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇടത് സിന്‍ഡിക്കേറ്റിന്റെ ഈ വിദ്യാര്‍ഥി വിരുദ്ധ നിലപാടില്‍ എസ്.എഫ്.ഐ മൗനം പാലിക്കുകയാണുണ്ടായത്. ഇത്തരം വിദ്യാര്‍ഥി വിരുദ്ധ നിലപാടിനെതിരേ ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകാനാണ് എം.എസ്.എഫ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."