ആരോഗ്യ മേഖലയില്‍ സഊദി വസ്ത്രധാരണത്തിനു വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നു; ഇറുകിയ വസ്ത്രങ്ങള്‍ക്കും അസഭ്യ മുടിവെട്ടലിനും വിലക്ക്
റിയാദ്: സഊദിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് വസ്ത്രധാരണത്തിലും മറ്റു വേഷ വിധാനത്തിലും പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി അധികൃതര്‍ രംഗത്ത്.
ഇതുമായി ബന്ധപ്പെട്ടു സ്ത്രീകള്‍ക്ക് പത്തും പുരുഷന്മാര്ക്ക് എട്ടും വ്യവസ്ഥകള്‍ അടങ്ങുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചു.
വേഷവിധാനവുമായി ബന്ധപ്പെട്ട പൊതുവ്യവസ്ഥകള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുന്ന രേഖയില്‍ ജീവനക്കാര്‍ ഒപ്പുവെക്കണമെന്നും നിര്‍ദേശമുണ്ട്.
ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും വിചിത്രമായ ഹെയര്‍ കട്ടിംഗ് നടത്തുന്നതിനും വിലക്ക് വന്നു.
ശരീഅത്തിന് നിരക്കുന്ന മാന്യമായ വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്. സുതാര്യമല്ലാത്തതും എംബ്രോയ്ഡറി വര്‍ക്കുകള്‍ ഇല്ലാത്തതുമായ വസ്ത്രം ഉപയോഗിച്ച് ശിരസ്സ് പൂര്‍ണമായും മറച്ചിരിക്കണം. സുതാര്യവും ഇറുകിയതുമായ വസ്ത്രം ധരിക്കാന്‍ പാടില്ല. തുടങ്ങിയുള്ള പത്തോളം വ്യവസ്ഥകളാണ് മേഖലയിലെ വനിതാ തൊഴിലാളികള്‍ക്കായി പുറത്തിറക്കിയ വ്യവസ്ഥകള്‍.
പുരുഷന്മാര് സുതാര്യവും ഇറുകിയതും തുറന്നതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. ഇസ്ലാമിക വിരുദ്ധമായ വാചകങ്ങളും ചിത്രങ്ങളും മുദ്രാവാക്യങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ക്കും ജീന്‍സിനും വിലക്കുണ്ട്. ഓപ്പറേഷന് തിയേറ്റര്‍ വസ്ത്രത്തില്‍ ആശുപത്രിയിലും പുറത്തും നടക്കാന്‍ പാടില്ല. തലമുടി വിചിത്രമായ ഹെയര്‍ കട്ടിംഗ് നടത്തി ജോലിക്കെത്തുന്നതു മടക്കം എട്ടോളം വ്യവസ്ഥകളാണ് പുരുഷന്മാര്ക്കായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."