HOME
DETAILS

ഇരുമ്പകശ്ശേരി മഹല്ലില്‍ കുപ്രചരണം നടത്തി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം

  
backup
July 19 2016 | 18:07 PM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%95%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d



കൂറ്റനാട്: ഇരുമ്പകശ്ശേരി മഹല്ലില്‍ വാസ്ഥവ വിരുദ്ധ പ്രചരണമുണ്ടാക്കി ഭിന്നതയുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മഹല്ല് ഭാരവാഹികളുടെ മുന്നറിയിപ്പ്.  മഹല്ല് ഖാസിയെ മാറ്റി എന്ന തരത്തില്‍ വന്ന പത്രവാര്‍ത്ത വാസ്ഥവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
മഹല്ലില്‍ ബോധപൂര്‍വ്വം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില വ്യക്തികള്‍ ഉണ്ടാക്കിയ തര്‍ക്കങ്ങളില്‍ ഒറ്റപ്പാലം സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഖാസി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എന്തായാലും അംഗികരിക്കുമെന്ന് എഴുതി ഒപ്പിട്ടശേഷം മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സുന്നി മഹല്ല് ഫെഡറേഷനില്‍ റജിസ്റ്റര്‍ ചെയ്യണമെന്നതുള്‍പ്പെടെയുള്ള ഖാസിയുടെ അന്തിമ വിധി 2016 മാര്‍ച്ച് പതിനൊന്നാം തിയ്യതി വന്നിട്ടുള്ളതാണ്.
പ്രസ്തുത വിധി പൊതുജനങ്ങള്‍ മുമ്പാകെ പള്ളിയില്‍ പരസ്യമായി വായിച്ചു കേള്‍പ്പിച്ച് പൊതു അംഗികാരം വാങ്ങിയിട്ടുള്ളതുമാണ്. അതോടൊപ്പം കമ്മിറ്റി ഏകകണ്‌ഠേന പാസ്സാക്കി അംഗികരിച്ചിരുന്നു. തുടര്‍ന്ന് കമ്മറ്റിയുടെ അപേക്ഷ പ്രകാരം 2016 മെയ് 21ന് സുന്നി മഹല്ല് ഫെഡറേഷനില്‍ റെജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരികയാണ്.
ഇക്കാര്യങ്ങളല്ലാം ബോധപൂര്‍വ്വം മറച്ചു വെച്ചാണ് മന:പ്പൂര്‍വ്വം കോടതിയെ തെറ്റിദ്ധരിപ്പിച്ച് 2016 ജൂലൈ 1ന് പരാതിക്കാര്‍ അന്യായംനല്‍കിയത്. റജിസ്റ്റര്‍ ചെയ്തു രണ്ടു മാസത്തിനു ശേഷം സുന്നി മഹല്ല് ഫെഡറേഷനില്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് ഭാരവാഹികളെ തടയണമെന്ന വാദം വിചിത്രമാണ്.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെയും ഇസ്ലാമിക ശരീയത്ത് നിയമങ്ങളെയും അംഗീകരിക്കാതേയും വെല്ലുവിളിച്ചും പരാതിക്കാര്‍ ബോധപൂര്‍വ്വം മഹല്ലില്‍ ദിന്നത സൃഷ്ടിക്കുകയാണന്നും മഹല്ല് സുന്നി മഹല്ല് ഫെഡറേഷന്റെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മഹല്ലിന്റെ ഖാസി സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളാണന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും മഹല്ല് ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago