ഓപ്പറേഷന്‍ അനന്ത: കടകള്‍ പൊളിച്ചെടുക്കാനുള്ള സ്ഥലം അടയാളപ്പെടുത്തുന്ന നടപടി പൂര്‍ത്തിയായി
ഒറ്റപ്പാലം: നഗരത്തില്‍ റവന്യൂ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ അനന്തക്ക് എതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി .നിലവില്‍ കച്ചവടക്കാരുടെ കൈവശമുള്ള ഭൂമി അവരുടെ സ്വന്തമാണെന്നും റീസര്‍വേയില്‍ തെറ്റുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു .സ്ഥലത്തിന് എഴുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ആധാരവും പട്ടയവും ഉണ്ട് . ഇതൊരു സുപ്രഭാതത്തില്‍ വന്ന് കണ്ടിഷണല്‍ പട്ടയമാണെന്ന് പറഞ്ഞാല്‍ അംഗീകരികരിക്കാനാകില്ല .അനധികൃത കയ്യേറ്റങ്ങള്‍ 2005 ല്‍ കുളപ്പുള്ളി സംസ്ഥാന പാത നിര്‍മാണ സമയത്ത് പൊളിച്ചു നീക്കിയതാണ് .പി ഡി സി ബാങ്കു പോലുള്ളവ ഒഴിച്ചിട്ട് സര്‍വെ നടത്തിയതിലും ദുരൂഹതയുണ്ട്.
ഓരോ കടയിലും രണ്ട് വീതം മാര്‍ക്കിട്ടതിലും തെറ്റുണ്ടെന്നും ഒഴിപ്പിക്കല്‍ നടന്നാല്‍ ഒന്‍പത് കടകള്‍ പൂര്‍ണമായും കുറെ കടകള്‍ ഭാഗികമായും ഇല്ലാതാകുമെന്ന് വ്യാപാരി വ്യവസായ സമിതി നേതാക്കള്‍ പറഞ്ഞു .. ഇതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു .ഒറ്റപ്പാലത്ത് വാര്‍ത്ത സമ്മേളനത്തിലാണ് നേതാക്കള്‍ പ്രതികരിച്ചത് .ജില്ലാ സെക്രട്ടറി ആഷിക് റഹ്മാന്‍ , സി .സിദ്ധീഖ് ,സത്യനാരായണന്‍ ,എം എസ് പൗലോസ് എന്നിവര്‍ പങ്കെടുത്തു. അതേ സമയം നഗരത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളില്‍ കയറി റവന്യൂ അധിക്യതര്‍ പൊളിച്ചെടുക്കാനുള്ള സ്ഥലം അടയാളപ്പെടുത്തുന്ന നടപടി കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി .
പദ്ധതിയുടെ മുന്നോടിയായി സര്‍വേയില്‍ കയ്യേറ്റങ്ങള്‍ കണ്ടെത്തിയ ഇടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. കൈയേറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണ് കടകളില്‍ കയറി പൊളിച്ചെടുക്കാനുള്ള സ്ഥലം രേഖപ്പെടുത്തിയത്. കടകളില്‍ രേഖപ്പെടുത്തിയ അടയാളം അനുസരിച്ച് മെയിന്‍ റോഡില്‍ പല കടകളും പകുതിയോളം സ്ഥലം പൊളിച്ചു മാറ്റപ്പെടും.
ചില ചെറിയ കടകള്‍ പൂര്‍ണമായും ഇല്ലാതാകുകയും ചെയ്യും. ഈ മാസം 21 മുതല്‍ 23 വരെ തഹസില്‍ദാര്‍മാരുടെ സാന്നിദ്ധ്യത്തില്‍ പൊളിക്കുന്നത് സംബന്ധിച്ച് വാദം കേള്‍ക്കും.വാദം പൂര്‍ത്തിയാക്കിയതിനു ശേഷം റവന്യൂഭൂമി ഒഴിയുന്നതിന് കൈവശകാര്‍ക്ക് ഒരാഴ്ച്ചത്തെ സമയം അനുവദിക്കും. അനുവദിച്ച സമയ പരിധിക്കു ശേഷം കൈയേറ്റങ്ങള്‍ ഒഴിയാത്ത പക്ഷം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകും. തെന്നടി ബസാര്‍ മുതല്‍ പി ഡി സി ബാങ്ക് വരെയുള്ള ഭാഗങ്ങളിലാണ് റവന്യൂ വകുപ്പിന്റെ നേത്യത്വത്തില്‍ സര്‍വേ നടത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. ഉപാധികളോടെ അനുവദിച്ച പട്ടയങ്ങളുള്ള ഭാഗങ്ങളിലെ 23 സെന്റ് ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്. 35 കൈയേറ്റങ്ങളില്‍ 47 പേരുടെ വശമാണ് ഈ ഭൂമി കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."