HOME
DETAILS
MAL
ഇ.ഐ.എ: കേരളത്തിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് മുല്ലപ്പള്ളി
backup
August 12 2020 | 02:08 AM
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനത്തിനുമേല്‍ കേരളത്തിന്റെ ശക്തമായ നിലപാട് അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയത് കുറ്റകരമായ അനാസ്ഥയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
പരിസ്ഥിതിയെ പൂര്‍ണമായും തച്ചുടയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനു പകരം ഉദാസീനവും നിഷേധാത്മകവുമായ സമീപനമാണ് കേരളം സ്വീകരിച്ചത്.
സി.പി.എം സംസ്ഥാന നേതൃത്വം ഇതിനെതിരെ ആശങ്കപോലും രേഖപ്പെടുത്തിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."