അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലെത്തിച്ച കുട്ടികളെ ബാലാവകാശ കമ്മീഷന് സന്ദര്‍ശിച്ചു
പാലക്കാട്: ബാലാവകാശസംരക്ഷണ കമ്മീഷനംഗങ്ങളായ എന്‍ ബാബു, ഗ്ലോറി ജോര്‍ജ്ജ് എന്നിവര്‍ ജാര്‍ഖണ്ഡ്, ഒഡീഷ്യ സംസ്ഥാനങ്ങളില്‍ നിന്ന് ഷൊര്ണ്ണൂരിലെത്തിച്ച കുട്ടികളെ താമസിപ്പിച്ച മുട്ടിക്കുളങ്ങര മഹിള മന്ദിരം സന്ദര്‍ശിച്ചു. ഇവരില്‍ നിന്നും കമ്മീഷനംഗങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ കൂടാതെ പ്രായം തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കമ്മീഷന് ചെയര്‍പേഴ്സണുമായി ചര്‍ച്ച ചെയ്ത് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ആധാര്‍ പ്രായം തെളിയിക്കുവാന്‍ മതിയായ രേഖയാവില്ലെന്ന് അംഗങ്ങള്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റയില്‍വേ പൊലിസ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കമ്മീഷനംഗങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഫാക്ടറികളിലേക്ക് ഇത്തരത്തില്‍ അന്യ സംസ്ഥാനത്ത് നിന്നും കുട്ടികളെ എത്തിക്കുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും അംഗങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."