HOME
DETAILS
MAL
ശമ്പളവും തസ്തികയുമില്ല; ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു
backup
August 12 2020 | 02:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയില്‍ ഒരുമാസം പിന്നിട്ടിട്ടും ശമ്പളം നല്‍കാത്തതില്‍ പരസ്യമായി പ്രതിഷേധമറിയിച്ച് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍. എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് 50,000 രൂപ ശമ്പളവും റിസ്ക് അലവന്‍സും വരെ നിശ്ചയിച്ചിരിക്കെ, തസ്തിക പോലും നിര്ണയിക്കാത്തതിനെതിരേയാണ് പി.പി.ഇ കിറ്റ് ധരിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവിടുകയും ചെയ്തു. ഇതു ചൂഷണമാണെന്നും സര്‍ക്കാര്‍ കൈമലര്‍ത്തുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എത്രനാള്‍ തുടരാനാവുമെന്ന് പറയാനാവില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കുന്നു.
സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."