HOME
DETAILS
MAL
ട്രഷറി തട്ടിപ്പ്: ബിജുലാലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
backup
August 12, 2020 | 2:47 AM
തിരുവനന്തപുരം: ട്രഷറി തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ വഞ്ചിയൂര്‍ ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍ ബിജുലാലിനെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
കൂടുതലായി ചോദ്യം ചെയ്ത് തെളിവു ശേഖരിക്കാന്‍ കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷയിലാണ് പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവ്.
പ്രൊഡക്ഷന്‍ വാറണ്ടയച്ച് പ്രതിയെ ജയിലില്‍നിന്നു വരുത്തിയാണ് കസ്റ്റഡി നല്‍കിയത്. കോവിഡ് പരിശോധന ഫലം നെഗറ്റീവായതിനാലും പ്രതി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനെന്നു ബോധ്യമായതിനാലുമാണ് കസ്റ്റഡി നല്‍കുന്നതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."