വനിതാ കമ്മിഷന്റേത് വിലകുറഞ്ഞ രാഷ്ട്രീയം: രമ്യ ഹരിദാസ്
വടക്കാഞ്ചേരി: സംസ്ഥാന വനിതാ കമ്മിഷന് നടത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് ആലത്തൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. വനിതകളുടെ ഒരു പ്രശ്നത്തിനും പരിഹാരം കാണാന്‍ ഈ കമ്മിഷന് കഴിഞ്ഞിട്ടില്ല. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് തന്നെ അപമാനിച്ചിട്ടും ഒരു ചെറുവിരലനക്കാന്‍ കമ്മിഷന് തയാറായിട്ടില്ല.
ചെയര്‍പേഴ്സണ്‍ ജോസഫൈനും മറ്റംഗങ്ങളും തന്റെ പരാതി കണ്ടില്ലെന്ന് നടിക്കുകയാണ്. തനിക്ക് ഒരു നീതിയും ലഭിച്ചില്ല. ഫോണില്‍ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കാന്‍ പോലും കമ്മിഷനംഗങ്ങള്‍ ഇതുവരെയും തയാറായിട്ടില്ല. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കി സ്വമേധയാ കേസെടുത്ത കമ്മിഷന് ഒരു വനിതയുടെ പരാതി ചവറ്റുകൊട്ടയിലിട്ടത് ഇടതുമുന്നണിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും തെക്കുംകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."