HOME
DETAILS
MAL
സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ നാലുദിവസം കൂടി ഇ.ഡി കസ്റ്റഡിയില്‍
backup
August 12 2020 | 02:08 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നും ഉന്നത ബന്ധങ്ങളുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍ പറഞ്ഞു.
സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും പി.എസ് സരിത്തിന്റെയും ജാമ്യാപേക്ഷയെ എതിര്‍ത്തായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ വാദം. മൊഴിസംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും സ്വര്‍ണക്കടത്തിനു പിന്നിലെ ഹവാല ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.
തുടര്‍ന്ന് കോടതി മൂവര്‍ക്കും ജാമ്യം നിഷേധിച്ച് കസ്റ്റഡി കാലാവധി നാലു ദിവസം കൂടി നീട്ടിനല്‍കി. ഇന്നലെ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു എന്‍ഫോഴ്സ്മെന്റിന്റെ വാദം.
ഒരു വര്‍ഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികള്‍ നടത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."