കൊടക്കാട്: കാന്തപുരം വിഭാഗത്തിന്റെ നീക്കം പ്രതിഷേധാര്‍ഹം
കൊടക്കാട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന കൊടക്കാട് മദ്റസാ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ പ്രശ്നം സൃഷ്ടിക്കാന്‍ കാന്തപുരം വിഭാഗം നടത്തിയ നീക്കത്തില്‍ തച്ചനാട്ടുകര പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷന് പ്രതിഷേധിച്ചു. സമസ്തയുടെ കീഴില്‍ വ്യവസ്ഥാപിതമായി നടന്നുവരുന്ന മദ്റസകളില്‍ കഉഴപ്പം സൃഷ്ടിക്കുന്ന രീതി അംഗീകരിക്കാനാകില്ല.
രക്ഷിതാക്കള്‍ അല്ലാത്തവരെ മദ്റസാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നത് മദ്റസാ വര്‍ക്കിങ് കമ്മിറ്റി ഒരു മാസം മുന്‍പ് തീരുമാനിച്ചിരുന്നു.
നാടിന്റെ പൊതുമസ്ലഹത്ത് കരുതി ഉള്പെടുത്തിയ കാന്തപുരം പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണ് പ്രസ്തുത തീരുമാനമെടുത്തത്. ഈ തീരുമാനം ജനറല്‍ബോഡി യോഗത്തില്‍ അംഗീകരിക്കാതെ പ്രശ്നമുണ്ടാക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കൂടുതല്‍ പ്രശ്നങ്ങള്‍ക്കിട വരുത്താതെ മഹല്ല്, മദ്റസാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചികോയ തങ്ങള്‍ യോഗം പിരിച്ചു വിടുകയാണുണ്ടായത്. എന്നാല്‍ ഇപ്പോള്‍ വ്യക്തിഹത്യനടത്തി മുഖം രക്ഷിക്കാനുള്ള നീക്കമാണ് കാന്തപുരം വിഭാഗം നടത്തുന്നത്.
മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലും അനുരഞ്ജനത്തിന് നില്‍ക്കാതെ പ്രശ്നം സൃഷ്ടിക്കാന്‍ കാന്തപുരം വിഭാഗം നടത്തിയ നീക്കം നീതീകരിക്കാനാകില്ല.
പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചികോയ തങ്ങള്‍ അധ്യക്ഷനായി. കബീര്‍ അന്‍വരി നാട്ടുകല്‍ സി.പി അലവി മാസ്റ്റര്‍, സൈനുല്‍ ആബിദ് ഫൈസി നാട്ടുകല്‍, ഹംസ ഫൈസി, മുഫത്തിശ് അബ്ദു റസാഖ് ഫൈസി, സി. അബൂബക്കര്‍, എം.എസ് അലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."