'ചൗക്കിദാര്‍ ചോര്‍ ഹെ' പരസ്യത്തിന് മധ്യപ്രദേശില്‍ നിരോധനം
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ള കോണ്‍ഗ്രസിന്റെ 'ചൗക്കിദാര്‍ ചോര്‍ ഹെ' (കാവല്ക്കാരന് കള്ളനാണ് ) പരസ്യത്തിന് മധ്യപ്രദേശില്‍ നിരോധനം.
പരസ്യം ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ രാജേഷ് കൗള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നോട്ടിസ് നല്കി. പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നുവെന്ന ബി.ജെ.പിയുടെ പരാതിയിലാണ് കമ്മിഷന്റെ നടപടി. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ നിരീക്ഷിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കീഴിലുള്ള മീഡിയാ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി )യുടെ അനുമതി ലഭിച്ച പരസ്യത്തിനാണ് ഇപ്പോള്‍ വിലക്ക് വന്നിരിക്കുന്നത്. പരസ്യത്തില്‍ ആരുടെയും പേരു പരാമര്‍ശിക്കുന്നില്ലെന്നും അതിനാല്‍ ഉത്തരവ് പുഃനപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."