ഇനി ഇന്ത്യയില്‍ വി.ഐ.പികളില്ല, ഇ.പി.ഐ മാത്രം; അവധിക്കാലം കളിക്കാലമെന്നും മന്‍ കി ബാതില്‍ മോദി
ന്യൂഡല്‍ഹി: പുതിയ ഇന്ത്യ വി.ഐ.പികളുടേതല്ല ഇ.പി.ഐ(എവരി പേഴ്‌സണ്‍ ഇമ്പോര്‍ട്ടന്റ്) കളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വി.ഐ.പികളാണെന്ന് ധാരണ കുറച്ചു പേരുടെ മനസ്സില്‍ നിന്ന് നീക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ കേന്ദ്രത്തിന്റെ പദ്ധതി പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
വിഐപി ചിന്താഗതി മാറ്റാനാണ് പൊതുസമൂഹത്തിലേക്കിറങ്ങുന്ന മന്ത്രിമാര്‍ അടക്കമുള്ളവരുടെ വാഹനങ്ങളില്‍നിന്ന് ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യുന്നത്. ഈ സംസ്‌കാരം നമ്മുടെ മനസില്‍നിന്ന് എടുത്ത് കളയാന്‍ ഉണര്‍ന്നുള്ള പ്രവര്‍ത്തനം വേണ്ടതുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വി.ഐ.പി വാഹനങ്ങളില്‍ നിന്ന് റെഡ് ബീക്കണ്‍ നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതേസമയം പൊലിസ്, അംബുലന്‍സ്, ഫയര്‍ എഞ്ചിന്‍ തുടങ്ങിയ അടിയന്തര വാഹനങ്ങള്‍ക്ക് നീല ബീക്കണ്‍ ഉപയോഗിക്കാം.
അവധിക്കാലം പ്രയോജനകരമാക്കാന്‍ കുട്ടികളോട് പ്രധാനമന്ത്രി ഉപദേശിച്ചു. ഈ കടുത്ത ചൂടില്‍ ചെറിയ പാത്രങ്ങളില്‍ കിളികള്‍ക്ക് വെള്ളം വെക്കുക, വീട്ടില്‍ വരുന്ന പാല്‍ക്കാരന്‍, പത്രക്കാരന്‍, പച്ചക്കറിക്കാരന്‍ തുടങ്ങി എല്ലാവര്‍ക്കും കുടിവെള്ളം നല്‍കുക തുടങ്ങിയ നന്മകളിലേക്ക് മനസ്സു തിരിച്ചു വിടണം. പ്രിയപ്പെട്ട കൂട്ടുകാരേ ഈ അവധിക്കാലം പുതിയ അനുഭവങ്ങളുടേതാക്കൂ. പുതിയ കഴിവുകളഉം പുതിയ സ്ഥലങ്ങളും കണ്ടെത്തൂ- അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.
കായികപരമായ കളികളില്‍ ഏര്‍പെടാനും സമീപത്തെ കൂട്ടുകാരുമൊത്ത് കളിക്കാനും അദ്ദേഹം ഉപദേശിച്ചു. ഭക്ഷണം പാഴാക്കരുതെന്ന തന്റെ വാക്കുകള്‍ യുവാക്കള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ആശങ്കയുളവാക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."