HOME
DETAILS

ക്വാറികളുടെ ദൂരപരിധി ഉയര്‍ത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

  
backup
August 12 2020 | 04:08 AM

green-tribunal-highcourt-stay-latest-news-2020

കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി 200 മീറ്റര്‍ ആക്കി ഉയര്‍ത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ക്വാറി ഉടമകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് ഹരിത ട്രൈബ്യൂണല്‍ 200 മീറ്റര്‍ പരിധി നിശ്ചയിച്ചിരുന്നു.നിലവില്‍ 50 മീറ്റര്‍ പരിധിയിലാണ്.സര്‍ക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.

ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ക്വാറികളുടെ അകലം 50 മീറ്ററില്‍ നിന്ന് 200 മീറ്റര്‍ ആയി ഉയര്‍ത്തി കഴിഞ്ഞ മാസം 21ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിന്നു. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ അവര്‍ക്കനുകൂലമായി സത്യവാങ്മൂലം നല്‍കി. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് താല്ക്കാലികമായി സ്റ്റേ ചെയ്തത്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള ക്വാറികളില്‍ ഭൂരിഭാഗവും 200 മീറ്റര്‍ ദൂരപരിധിയിലല്ല എന്നതിനാല്‍ ക്വാറി ഉടമകള്‍ക്ക് സഹായകരമാണ് സര്‍ക്കാര്‍ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago