HOME
DETAILS

ചങ്കിടിപ്പ് കൂട്ടി അവസാന ദിനങ്ങള്‍; പാലക്കാട് ഫോട്ടോ ഫിനിഷിലേക്ക്

  
backup
April 18 2019 | 18:04 PM

%e0%b4%9a%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8


പാലക്കാട്: ജനം പോളിങ്ങ് ബൂത്തിലേക്കെത്താന്‍ നാലുദിവസം മാത്രം ബാക്കിനില്‍ക്കെ പാലക്കാട് ജില്ലയില്‍ മുന്നണികളുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചു.


സ്ഥാനാര്‍ഥികളുടെ രണ്ടും മൂന്നും വട്ട മണ്ഡലാടിസ്ഥാനത്തിലുള്ള പര്യടനം ഇതോടകംതന്നെ പൂര്‍ത്തിയായി.
ഇനി വോട്ടുകള്‍ ഉറപ്പിക്കാനും ഇളകി നില്‍ക്കുന്നവരെ അടുപ്പിക്കാനും അടിയൊഴുക്കുകള്‍ക്ക് തടയിടാനുമുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും. ദേശീയ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ആവേശം പകരാന്‍ എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വന്നതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ് ലഭിച്ചുകഴിഞ്ഞു. എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും ജില്ലയില്‍ വിവിധ യോഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പങ്കെടുത്തിരുന്നു.


കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏതാനും ദിവസം മുന്‍പ് ജില്ലയിലെത്തി ആലത്തൂര്‍, പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രചാരണം വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്ര പിള്ള, വൃന്ദാ കാരാട്ട് തുടങ്ങിയവര്‍ നേരത്തെതന്നെ എത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് അച്ചുതാനന്ദനും പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് സജീവമായി രംഗത്തുണ്ട്. ഇതിനുപുറമെ കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി എ.കെ ബാലന്‍, സി.പി.ഐ നേതാക്കളായ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും തെരഞ്ഞടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞു.


എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വേണ്ടി അമിത്ഷാ, കേന്ദ്രമന്ത്രി രാജനാഥ് സിങ്, സംസ്ഥാന നേതാക്കളായ പി.എസ് ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍, ടി.പി സെന്‍കുമാര്‍ എന്നിവരുടെ പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കി.
പാലക്കാട് മണ്ഡലം നിലനിര്‍ത്താനായി ഇടതുസ്ഥാനാര്‍ഥി എം.ബി രാജേഷ് ശ്രമിക്കുമ്പോള്‍ യു.ഡി. എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ പിടിച്ചെടുക്കാനുള്ള ആവേശത്തിലാണ്. ആദ്യ രണ്ടുഘട്ടങ്ങളിലും എം.ബി രാജേഷ് ഒന്നാമതും ബി.ജെ.പി സ്ഥാനാര്‍ഥി കൃഷ്ണകുമാറും മൂന്നാമത് മാത്രം യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ എന്നതായിരുന്നു സ്ഥിതി.


എന്നാല്‍ അവസാനവട്ടത്തമെത്തിയപ്പോള്‍ വി.കെ ശ്രീകണ്ഠന്‍ ഒന്നാമതും എം.ബി രാജേഷ് രണ്ടാമതും കൃഷ്ണകുമാര്‍ മൂന്നാമതുമായാണ് പ്രചാരണരംഗത്തുള്ളത്.
എങ്കിലും ശ്രീകണ്ഠനും രാജേഷും ഏകദേശം അടുത്തടുത്ത് വരുന്നതിനാല്‍ പാലക്കാട് ഫോട്ടോഫിനിഷിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. ആലത്തൂര്‍ മണ്ഡലത്തിലും ഇടതുസ്ഥാനാര്‍ഥിയായ സിറ്റിങ് എം.പി പി.കെ ബിജുവും യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രമ്യാ ഹരിദാസും ശക്തമായ പോരാട്ടത്തിലാണ്.
മണ്ഡലം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനുമാണ് ഇരുമുന്നണികളുടെയും ശ്രമം.
അതേസമയം, മുന്‍കാലങ്ങളില്‍ അഴിമതിയും ഭരണവൈകല്യങ്ങളും ചൂണ്ടിക്കാട്ടിയാണ് വോട്ടുപിടിച്ചതെങ്കില്‍ ഇത്തവണ വിശ്വാസവും ആചാരസംരക്ഷണവും തുറുപ്പുചീട്ടയായി മുന്നണികളിറക്കിയതോടെ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ ആശങ്കയിലാണ് പാര്‍ട്ടികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago