രാഹുല്‍ മലപ്പുറം ജില്ലയും ഉഴുതുമറിച്ചു
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് വയനാട് മണ്ഡലത്തിലാണെങ്കിലും അതിര്‍ത്തി ജില്ലകളില്‍ ഏറ്റവും ആവേശത്തിലായിരിക്കുന്നത് മലപ്പുറമാണ്. രാഹുല്‍ കാറ്റില്‍ അലിഞ്ഞിരിക്കുകയാണ് മലപ്പുറം ജില്ല.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ വലതുമുന്നണിക്കൊപ്പം ഇടതുമുന്നണിയും എത്തിയിരുന്നെങ്കിലും ജില്ലയിലെ പൊന്നാനി, ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം എന്ന ലിസ്റ്റില്‍ നിന്ന്് മാറിയത്് രാഹുല്‍ ഗാന്ധിയുടെ വരവോടെയാണ്. നാടും നഗരവും ഒഴുകിയെത്തിയ രാഹുല്‍ ഗാന്ധിയുടെ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുയോഗം കൂടാതെ മലപ്പുറം ജില്ലയിലെ തന്നെ വണ്ടൂരിലും രാഹുല്‍ പ്രചാരണത്തിനെത്തിയിരുന്നു.
ഇരുമുന്നണികളുടെയും ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത ബൂത്ത്, പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ മുതല്‍ രാഹുല്‍ ഗാന്ധിവരേയുള്ളവരുടെ പ്രചാരണം വഴി ശ്രദ്ദേയമായ മലപ്പുറം ജില്ലയില്‍ അവസാന ലാപ്പിന്റെ അവസാന നിമിഷവും വി.ഐ.പികള്‍ നിറഞ്ഞുനില്‍ക്കും. മലപ്പുറം ജില്ല ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി വണ്ടൂരിലെത്തി യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഇളക്കിമറിച്ചതോടെ വണ്ടൂരില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും ഇന്നലെ പ്രചാരണം നടത്തി. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ എടപ്പാളിലും തിരൂര്‍ ബി.പി അങ്ങാടിയിലും ഇന്നലെ യെച്ചൂരി സംസാരിച്ചിരുന്നു.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഒരിടത്തും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ രണ്ടിടത്തും നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബുവും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃദ്ധ കാരാട്ടും പ്രചാരണപരിപാടികളില്‍ ഇതിനോടകം പങ്കെടുത്തു.
ഇന്നും മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലും ബൃദ്ധ കാരാട്ട് സംസാരിക്കുന്നുണ്ട്. പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി നാളെ രാവിലെ പത്തിന് പൊന്നാനി മണ്ഡലത്തിലെ പൊതുയോഗത്തില്‍ പങ്കെടുക്കും. ഇടതുകേന്ദ്രങ്ങളിലെ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ അവസാനലാപ്പില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എത്തുമെന്നതാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, രാഹുല്‍ ഗാന്ധിയെത്താത്ത മലപ്പുറം ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്്. 20ന് മൂന്നു മണിക്ക് നിലമ്പൂരിലും നാലിന് ഏറനാട് മണ്ഡലത്തിലെ അരീക്കോട്ടുമാണ് പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം.
കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ഇന്നും, മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അടുത്ത ദിവസവും പ്രചാരണത്തിനെത്തുന്നുണ്ട്്. മത്സരത്തില്‍ വിദൂര സാധ്യതപോലും ഇല്ലാത്ത ബി.ജെ.പിയും ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലത്തില്‍ ദേശീയ നേതാക്കളെ എത്തിച്ചു പ്രചാരണം നടത്തുന്നുണ്ട്. ബി.ജെ.പി വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈന്‍, കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് മലപ്പുറം ജില്ലയില്‍ ഇതിനകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."