ഹരിഹരവര്‍മ്മ കൊലക്കേസ്: ആദ്യ നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ, അഞ്ചാം പ്രതിയെ വെറുതെ വിട്ടു
തിരുവനന്തപുരം: ഹരിഹരവര്‍മ കൊലക്കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. അഞ്ചാം പ്രതി ജോസഫിനെ വെറുതെവിട്ടു. ആറാം പ്രതി ഹരിദാസിനെ കീഴ്‌ക്കോടതി വെറുതെ വിട്ടത് ചോദ്യം ചെയ്തുളള ഹരജി ഹൈക്കോടതി തള്ളി.
തലശ്ശേരി സ്വദേശികളായ ജിതേഷ്, രഖില്‍, കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. രത്‌ന വ്യാപാരത്തിനായി ഹരിഹരവര്‍മയെ സമീപിച്ച സംഘം കൊലപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവിന് സമീപം സ്വന്തം സുഹൃത്തിന്റെ വീട്ടില്‍ വച്ച് 2012 ഡിസംബര്‍ 24ന് രാവിലെയാണ് ഹരിഹര വര്‍മ്മ കൊല്ലപ്പെടുന്നത്.രത്‌നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹരിഹര വര്‍മ്മയെ ക്ലോറോഫോം മണപ്പി
ച്ച് ശേഷം കടന്നുകളഞ്ഞെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്ലോറോഫോം അധികമായതിനാലാണ് വര്‍മ്മ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."