HOME
DETAILS
MAL
15 ലക്ഷം ഉപയോക്താക്കളുടെ ഇമെയില്‍ ഐ.ഡി ഫേസ്ബുക്ക് ചോര്‍ത്തി
backup
April 18 2019 | 18:04 PM
കാലിഫോര്‍ണിയ: 15 ലക്ഷം ഉപയോക്താക്കളുടെ ഇ മെയില്‍ വിവരങ്ങള്‍ അനുവാദമില്ലാതെ ചോര്‍ത്തിയെന്ന് സമൂഹ മാധ്യമമായ ഫേസ്ബുക്ക്. പുതിയ അംഗങ്ങളെ തിരിച്ചറിയാനുള്ള സംവിധാനത്തിലൂടെയാണ് ഇത്രയും പേരുടെ വിവരങ്ങള്‍ കമ്പനി ചോര്‍ത്തിയത്. പുതുതായി ഫേസ്ബുക്കില്‍ അംഗമാവുന്നവരോട് ഇ മെയില്‍ പാസ്‌വേര്‍ഡ് നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. അപ്പോള്‍ വിവരങ്ങളും സ്വാഭാവികമായി പകര്‍ത്തപ്പെടുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നാണ് കമ്പനിയുടെ വാദം. ഇപ്പോള്‍ പുതിയ ഉപയോക്താക്കളോട് പാസ്‌വേര്‍ഡ് ചോദിക്കുന്നില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ 600 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ രഹസ്യ കോഡ് മാസങ്ങളോളം മതിയായ സുരക്ഷിതത്വമില്ലാതെ സൂക്ഷിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."